• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

.
എന്റെ ഉള്ളിലെ പ്രണയം ഞാൻ നിന്നോട് പറയാത്തിടത്തോളം നിനക്കത് നിഷേധിക്കാനാവില്ലല്ലോ. നിനക്ക് നിഷേധിക്കാൻ കഴിയാത്ത എന്റെ പ്രണയമായി, ഞാൻ എന്നും നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും.
.

mood-off-dp-girl-photo-714x1024.png
 
Last edited:
.
നീ സമ്മാനിച്ച മറ്റേത് മധുരത്തേക്കാളും മാധുര്യം നീ എന്നെ ചുംബിച്ചപ്പോൾ നിൻ്റെ അധരങ്ങൾക്ക് ഉണ്ടായിരുന്നു.
.
2026-02-09-07-56-55-600.jpg
 
Last edited:
.
ഞാൻ അവനെ നിനക്ക് സമ്മാനിക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല, നീ അവനെ നെഞ്ചോടു ചേർക്കുമ്പോൾ നിന്റെ ഓരോ ഹൃദയമിടിപ്പും എന്റെ ഉള്ളിൽ ഇത്രമേൽ പ്രിയപ്പെട്ടൊരു ഈണമായി പെയ്തിറങ്ങുമെന്ന്...
.
038b13fe9845cc4ffdc9f68095011837.jpg
 
.
നിന്നെ ഇനിയൊരാൾ എന്നെക്കാൾ പ്രിയമായി സ്നേഹിക്കയെന്നാൽ അന്ന് ഞാനില്ല എന്നതാവട്ടെ ഇന്ന് നിനക്കുള്ള എൻ്റെ വാക്ക്...!
.
20260211-001244.png
 
.
വാക്കുകൾ കൊണ്ട് നീ എന്നെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോഴും, എന്റെ നെഞ്ചോട് നിന്നെ ഞാൻ ചേർത്തുപിടിക്കുമ്പോൾ നീ എനിക്കായി തോറ്റു തരുമായിരുന്നു.
.
a657a634e58708e7b3851bb07dd14405.png
 
.
നിന്റെ അധരങ്ങൾ എന്റെ ചുംബനങ്ങളെ ആവാഹിച്ച ഓരോ മാത്രയിലും നീ ഉരുകി കൊണ്ടിരുന്നപ്പോൾ ഞാൻ എന്നെത്തന്നെ നിന്നിൽ കണ്ടെത്തുകയായിരുന്നു..
.
Tumblr.jpeg
 
.
നിന്റെ അധരങ്ങൾ എന്റെ ചുംബനങ്ങളെ ആവാഹിച്ച ഓരോ മാത്രയിലും നീ ഉരുകി കൊണ്ടിരുന്നപ്പോൾ ഞാൻ എന്നെത്തന്നെ നിന്നിൽ കണ്ടെത്തുകയായിരുന്നു..
.
3 വർഷം കഴിഞ്ഞു റിപ്ലൈ
 
3 വർഷം കഴിഞ്ഞു റിപ്ലൈ

കാലാതീതമാണ് എനിക്ക് അവളോടുള്ള പ്രണയം. പിന്നെ കാലം അല്ലല്ലോ ഒന്നിൻ്റെയും അളവുകോൽ. :)
മൂന്നല്ല മൂവായിരം വർഷങ്ങൾക്കപ്പുറവും ഞാൻ അവൾക്ക് എഴുതിക്കൊണ്ടേയിരിക്കും. ❤️
 
.
അത്രമേൽ ഭ്രാന്തമായി ഞാൻ നിന്നെ പ്രണയിക്കുന്നത് അതിലേറെ ഭ്രാന്തമായി നീ എന്നെ തിരിച്ച് പ്രണയിക്കുന്നത് കൊണ്ട് തന്നെയാണ്.
.
2026-02-14-10-13-35-050.jpg
 
.
അദൃശ്യമായ എന്തോ ഒന്ന് നീ എന്നിൽ ഇപ്പോഴും ബാക്കി വെച്ചത് കൊണ്ടാവാം എൻ്റെ കണ്ണുകൾ ഇന്നും നിന്നെ മാത്രം തിരയുന്നത്.
.
photo-1495745966610-2a67f2297e5e.jpeg
 
Last edited:
.
എന്റെ വരികൾ കണ്ട് എന്നെ പ്രണയിച്ചവർക്ക് അറിയില്ലായിരുന്നല്ലോ ഞാൻ പ്രണയിച്ചത് എൻ്റെ വരികളിലെ നിന്നെ മാത്രം ആയിരുന്നെന്ന്.
.
854f69a7-d4e9-41fc-a081-a0b336826409.jpeg
 
Last edited:
.
ഏറ്റവും മനോഹരമായി ഞാൻ എന്നെത്തന്നെ നൽകിയത് നിനക്ക് മാത്രമായിരുന്നു.
.
d6c666f8-51bb-4e99-b30b-b86d04b0f5a1.jpeg
 
.
എന്റെ കണ്ണുകൾക്ക് മാത്രം കാണാൻ കഴിയുന്ന നിന്റെ ആ ഭംഗി... അത് മറ്റാരിലും ഞാൻ ഇതുവരെ തിരഞ്ഞിട്ടുമില്ല, കണ്ടെത്തിയിട്ടുമില്ല.
.
70c13538-f43d-495a-8bf8-7b8e52518fda.jpeg
 
Top