• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

നിന്നിലുള്ള എന്നെ ഞാൻ ഇഷ്ടപ്പെടുന്നത് കൊണ്ടാവാം നിന്നിൽ എവിടെയോ ഞാൻ എന്നെ തന്നെ നഷ്ടപ്പെടുത്തിയത്.

images - 2024-02-21T122015.902.jpeg
 
വലയിട്ട് നോക്കണോ മാഷേ??

വേണ്ടല്ലോ മാഷേ... നിന്നിലുള്ള എന്നെ മാഷ് എന്നേക്കാൾ നന്നായി നോക്കുമെന്ന് എനിക്കുറപ്പുണ്ട്. അപ്പോൾ പിന്നെ ഞാൻ അവിടെ തന്നെ കിടന്നോട്ടെ. :)
 
നീ കള്ളം പറയുമ്പോൾ എന്നെ വിശ്വസിപ്പിക്കാൻ എന്നോണം നിന്റെ ചുണ്ടുകളും പുഞ്ചിരിച്ചിരുന്നു.

Maybe the reason I survive.jpeg
 
നിന്നോടുള്ള ഇഷ്ടം ഞാൻ പറയാൻ വൈകിയത് ഇനിയും ഒരു നഷ്ടത്തിന്റെ വേദന സഹിക്കാൻ പറ്റാത്തത് കൊണ്ട് മാത്രമാണ്.

images - 2024-02-21T122002.200.jpeg
 
നീ എന്റെ വരികളിൽ നിറയുന്നത് എന്റെ എകാന്തതയിൽ എനിക്കൊരു കൂട്ട് വേണമെന്ന് തോന്നുമ്പോഴും പിന്നെ എനിക്ക് നിന്നോട് അത്രയേറെ പ്രണയം തോന്നുന്ന നിമിഷങ്ങളിലുമാണ്.

images - 2024-02-28T132655.253.jpeg
 
ആരാണ് നീ...? ഒരു പുഞ്ചിരിക്ക് പിന്നിൽ ഒരു കടലാഴം ദുഃഖം ഒളിപ്പിച്ചു വെക്കാൻ കഴിവുള്ള നീ...!

IMG_20240228_114310.jpg
 
നീ പറയാൻ ബാക്കി വെച്ച കഥകൾ പറഞ്ഞു തീർക്കാൻ നീ എന്നിലേക്ക്‌ വീണ്ടും വരുമെന്ന കാത്തിരിപ്പിലാണെന്നും ഞാൻ.

View attachment 209755
നിന്നിലേക്ക് ഒരു തിരിച്ച് വരവിന് മനസ്സ് കൊതിക്കാൻ തുടങ്ങിയിട്ട് ഒരുപാട് ഋതുക്കൾ മാറി മറിഞ്ഞ്. പറഞ്ഞ് ബാക്കി ആകിയ കഥകൾ ഞാനും മറന്നു തുടങ്ങി. മറക്കാൻ പറ്റാത്തത് തിരസ്കരണത്തിൻ്റെ നോവും പേറി കണ്ണും നിറച്ച് നിന്ന നിൻ്റെ രൂപം മാത്രം ആണ്. തോറ്റുപോയ നിൻ്റെ മുന്നിൽ തൊല്പിച്ചവളെങ്ങനെ വന്നു നിൽക്കും!!
 
ശരിയാണ്. എന്റെ മുന്നിൽ വരാതിരിക്കുന്നതാണ് നല്ലത്. ഇനി എങ്ങാനും ഇത് പോലെ വലിയ ഡയലോഗ് അടിച്ച് എന്റെ മുന്നിൽ വന്നു നിന്നാൽ മുട്ട് കാല് ഞാൻ തല്ലി ഒടിക്കും.
:rofl1:
 
അപ്പോ വരാൻ തോന്നഞ്ഞെ നന്നായി
 
അപ്പോ വരാൻ തോന്നഞ്ഞെ നന്നായി

മാഷ് അപ്പോൾ ശരിക്കും വരാനിരിക്കായിരുന്നോ? അങ്ങനെ ആണേൽ മാഷ് വന്നോട്ടാ... ഞാൻ ഇത് ചുമ്മാ പറഞ്ഞതല്ലേ മാഷേ...
:inlove:
 
നീ പറയാൻ ബാക്കി വെച്ച കഥകൾ പറഞ്ഞു തീർക്കാൻ നീ എന്നിലേക്ക്‌ വീണ്ടും വരുമെന്ന കാത്തിരിപ്പിലാണെന്നും ഞാൻ.

View attachment 209755
ചില കാത്തിരിപ്പുകൾ സുഖമല്ലേ മാഷേ....?തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും വഴിക്കോണിലേക്ക് മിഴിനട്ടു നിൽക്കുമ്പോൾ, അറിയാതെ നിറഞ്ഞു തുളുമ്പുന്ന മിഴിയിണകളോട് ചോദിക്കണം, കാത്തിരിപ്പെന്ന നോവിന്റെ സുഖം...
 
മാഷ് അപ്പോൾ ശരിക്കും വരാനിരിക്കായിരുന്നോ? അങ്ങനെ ആണേൽ മാഷ് വന്നോട്ടാ... ഞാൻ ഇത് ചുമ്മാ പറഞ്ഞതല്ലേ മാഷേ...
:inlove:
ഇല്ല. ഇനി ഒരു തിരിച്ചുവരവ് ഇല്ല ശശിയെ
 
നിന്നിലേക്ക് ഒരു തിരിച്ച് വരവിന് മനസ്സ് കൊതിക്കാൻ തുടങ്ങിയിട്ട് ഒരുപാട് ഋതുക്കൾ മാറി മറിഞ്ഞ്. പറഞ്ഞ് ബാക്കി ആകിയ കഥകൾ ഞാനും മറന്നു തുടങ്ങി. മറക്കാൻ പറ്റാത്തത് തിരസ്കരണത്തിൻ്റെ നോവും പേറി കണ്ണും നിറച്ച് നിന്ന നിൻ്റെ രൂപം മാത്രം ആണ്. തോറ്റുപോയ നിൻ്റെ മുന്നിൽ തൊല്പിച്ചവളെങ്ങനെ വന്നു നിൽക്കും!!
[/QUO
ഇല്ല. ഇനി ഒരു തിരിച്ചുവരവ് ഇല്ല ശശിയെ
നീ വലിച്ചെറിഞ്ഞു പോയിടത്തു നിന്നും നുള്ളിപ്പെറുക്കികൂട്ടിയതാണ് ഞാൻ ഈ മാഷിനെ...തോറ്റവനിലേക്ക് തോൽപിച്ചവൾക്കൊരു തിരിച്ചു വരവ്, അതിനിയില്ല.... മറിച്ചായാൽ,
വാക്കുകൾ കൊണ്ടൊരു ശരശ്ശയ്യ തീർത്തു അമരത്വം നൽകി അനുഗ്രഹിക്കും നിന്നെ ഞാൻ ...!!
 
നുള്ളി പെറുക്കി എടുത്തു എന്നോ. ഞാനെന്ന് മുതൽ ആണ് തോൽപ്പിച്ചവൾ ആയത്?? കൂടെ നിന്നു കൂട്ട് കൂടി അടർത്തി എടുത്ത് പോയപ്പോൾ വിട്ട് തന്നു തോറ്റ് പടിയിറങ്ങി പോയത് ആണ് ഞാൻ. ഞാനില്ലെങ്കിലും സന്തോഷം ആണെന്ന് കരുതി. അത് അല്ല എന്ന് അറിഞ്ഞപ്പോ മുതൽ ആണ് തിരിച്ച് വരാൻ കൊതി തോന്നിയത്.

ഇനി ഇല്ല വീണ്ടും തട്ടിപറിക്കാൻ നീ ഇങ്ങനെ നിക്കുമ്പോ ഇനിയും വന്നു വേദനിക്കാൻ എനിക്ക് വയ്യ. അത് കൊണ്ട് മാത്രം ഇനി ഞാൻ ഇല്ല.

ചുംബിച്ച ചുണ്ടുകൾക്ക് വിട!
നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കരുതിക്കൊൾക

@ആരാധിക
 
Last edited:
ചില കാത്തിരിപ്പുകൾ സുഖമല്ലേ മാഷേ....?തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും വഴിക്കോണിലേക്ക് മിഴിനട്ടു നിൽക്കുമ്പോൾ, അറിയാതെ നിറഞ്ഞു തുളുമ്പുന്ന മിഴിയിണകളോട് ചോദിക്കണം, കാത്തിരിപ്പെന്ന നോവിന്റെ സുഖം...

അതേ മാഷേ... ചില കാത്തിരിപ്പുകൾ സുഖം തന്നെയാണ്. പക്ഷേ എല്ലാ കാത്തിരിപ്പുകളും അങ്ങനെ അല്ല താനും. പക്ഷേ എന്റെ കാത്തിരിപ്പെല്ലാം ഒരാൾക്ക് വേണ്ടി മാത്രം ആയിരുന്നില്ലേ. ആ ഒരാള് എന്റെ അടുത്തേക്ക് തന്നെ തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പും ഉണ്ട്. ആ കാത്തിരിപ്പ് ചിലപ്പോൾ എനിക്ക് നോവായിരുന്നു ചിലപ്പോൾ ദേഷ്യം മറ്റു ചിലപ്പോൾ സങ്കടം. പക്ഷേ ഈ കാത്തിരിപ്പ് മാഷിന് വേണ്ടി മാത്രമാവുമ്പോൾ അത് എനിക്ക് പ്രതീക്ഷയാണ്. മാഷ് എന്നിലേക്ക്‌ തന്നെ വരും എന്നുള്ള പ്രതീക്ഷ. ❤️
 
കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയ്
ഓർത്തിരുന്ന് ഓർത്തിരുന്ന് നിഴലുപോലെ ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ് നൂല് പോലെ നേർത്തു പോയ് ചിരി മറന്നു പോയി :cry1:
 
നുള്ളി പെറുക്കി എടുത്തു എന്നോ. ഞാനെന്ന് മുതൽ ആണ് തോൽപ്പിച്ചവൾ ആയത്?? കൂടെ നിന്നു കൂട്ട് കൂടി അടർത്തി എടുത്ത് പോയപ്പോൾ വിട്ട് തന്നു തോറ്റ് പടിയിറങ്ങി പോയത് ആണ് ഞാൻ. ഞാനില്ലെങ്കിലും സന്തോഷം ആണെന്ന് കരുതി. അത് അല്ല എന്ന് അറിഞ്ഞപ്പോ മുതൽ ആണ് തിരിച്ച് വരാൻ കൊതി തോന്നിയത്.

ഇനി ഇല്ല വീണ്ടും തട്ടിപറിക്കാൻ നീ ഇങ്ങനെ നിക്കുമ്പോ ഇനിയും വന്നു വേദനിക്കാൻ എനിക്ക് വയ്യ. അത് കൊണ്ട് മാത്രം ഇനി ഞാൻ ഇല്ല.

ചുംബിച്ച ചുണ്ടുകൾക്ക് വിട!
നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കരുതിക്കൊൾക

@ആരാധിക
ചോ :"ഞാനെന്ന് മുതൽ ആണ് തോൽപ്പിച്ചവൾ ആയത്?? "

ഉ : തോറ്റുപോയ നിൻ്റെ മുന്നിൽ തോല്പിച്ചവളെങ്ങനെ വന്നു നിൽക്കും!!

ചോദ്യവും ഉത്തരവും ഒരാളുടേത് തന്നെയാണ്, അതും ആദ്യം ഉത്തരം പറഞ്ഞിട്ട് പിന്നീട് ചോദ്യം ചോദിക്കുന്നത് കാണുമ്പോൾ ഒന്നുറപ്പായി കുട്ടിക്ക് മറവിയുടെ അസ്കിതയുണ്ട് സന്തോഷ്‌ ബ്രഹ്മി അത്യുത്തമം.

" ഇനി ഇല്ല വീണ്ടും തട്ടിപറിക്കാൻ നീ ഇങ്ങനെ നിക്കുമ്പോ ഇനിയും വന്നു വേദനിക്കാൻ എനിക്ക് വയ്യ. അത് കൊണ്ട് മാത്രം ഇനി ഞാൻ ഇല്ല. "

സ്വന്തമായതിനെ തട്ടിപ്പറിക്കേണ്ടതുണ്ടോ?
ശ്വാസംപോൽ എന്നിലലിഞ്ഞതാണവൻ... സിരകളിലൂടോഴുകുന്ന രക്തം പോൽ എന്നെയറിഞ്ഞതാണവൻ....മരണം : അതൊന്നുകൊണ്ട് മാത്രമേ ഇനിയൊരു വേർപെടലുള്ളു, അതും എന്നുടലിൽ നിന്നും അവന്റെ ആത്മാവിലേക്ക് മാത്രം...
 
Last edited:
അതേ മാഷേ... ചില കാത്തിരിപ്പുകൾ സുഖം തന്നെയാണ്. പക്ഷേ എല്ലാ കാത്തിരിപ്പുകളും അങ്ങനെ അല്ല താനും. പക്ഷേ എന്റെ കാത്തിരിപ്പെല്ലാം ഒരാൾക്ക് വേണ്ടി മാത്രം ആയിരുന്നില്ലേ. ആ ഒരാള് എന്റെ അടുത്തേക്ക് തന്നെ തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പും ഉണ്ട്. ആ കാത്തിരിപ്പ് ചിലപ്പോൾ എനിക്ക് നോവായിരുന്നു ചിലപ്പോൾ ദേഷ്യം മറ്റു ചിലപ്പോൾ സങ്കടം. പക്ഷേ ഈ കാത്തിരിപ്പ് മാഷിന് വേണ്ടി മാത്രമാവുമ്പോൾ അത് എനിക്ക് പ്രതീക്ഷയാണ്. മാഷ് എന്നിലേക്ക്‌ തന്നെ വരും എന്നുള്ള പ്രതീക്ഷ. ❤️
നിന്നെ മാത്രം നനയ്ക്കാനല്ലേ മാഷേ ഞാൻ ഇത്രമേൽ ആർത്തലച്ചു പെയ്തത്??❤
 
Top