• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

.
ഒരു സ്പർശനത്താൽ എന്നെ മോഹിപ്പിച്ചതും, നിനക്കായി മാത്രം എന്നെ ചീത്തയാക്കിയതും നീയാണ്... നീ മാത്രം.
.
ed38642f-9426-4f37-ba23-d66db8944c76.jpeg
 
.
നീ എൻ്റേതായില്ലെങ്കിൽ പോലും നീ എന്നും എൻ്റെ ഉള്ളിൽ ഉണ്ടാവും... ഒരു നോവായിട്ടോ നഷ്ടമായിട്ടോ അല്ല, ഏറ്റവും മനോഹരമായ ഒന്നായിട്ട് തന്നെ...!
.
3fc9c521-3f77-444d-bc3e-4f62c6de8be1.jpeg
 
.
പെയ്യുന്ന മഴയ്ക്കും, നനഞ്ഞ മണ്ണിനും, തലോടിപ്പോകുന്ന ഇളംകാറ്റിനും ഇന്ന് ഒരേ ഗന്ധം. നിന്റെ ഗന്ധം.
.
a6255d6b-6bac-48f2-ba37-03d11ed144fc.jpeg
 
.
നിന്റെ ഓർമ്മകളുടെ ഉപ്പുകാറ്റേറ്റ് തീരത്തടിഞ്ഞ ഒരു ഏകാന്ത നൗകയാണ് ഞാൻ... ഇനി മറ്റൊരു തീരം തേടിപ്പോകാൻ മോഹിക്കാത്ത വിധം നിന്നിൽ മാത്രം നങ്കൂരമിട്ടൊരാൾ.
.
Summer.jpeg
 
.
നീ എന്നിൽ പെയ്തത്ര മനോഹരമായി എന്നിൽ ഇന്നോളം ഒരു മഴയും പെയ്തിട്ടില്ല.
.
483ec0ef-6abf-4c50-83a3-cc4d40763169.jpeg
 
.
മറ്റാരോടും പറയാനാവാത്ത ഒരു നോവായി നീ എന്നിലുറങ്ങുമ്പോഴും, എന്റെ സ്വപ്നങ്ങളെ തഴുകിപ്പോകുന്ന കാറ്റിനുപോലും നിന്റെ ഗന്ധമാണ്.
.
Be yourself.jpeg
 
.
നിന്നെ മറക്കണമെന്ന് മനസ്സിനെ പഠിപ്പിക്കുന്നതിനേക്കാൾ എനിക്കിഷ്ടം, നീ ഇന്നും എന്റെ മാത്രമാണെന്ന് വിശ്വസിപ്പിച്ച് ഒരു സുഖമുള്ള നോവായി നിന്നെ കൂടെ കൂട്ടാനാണ്.
.
light aesthetic photos.jpeg
 
.
നീ തന്ന വേദനകൾക്ക് കണ്ണുനീരിന്റെ നനവുണ്ടെങ്കിലും, എന്റെ ഹൃദയത്തിൽ നീ ബാക്കിവെച്ചു പോയ ഓർമ്മകൾക്ക് ഇന്നും വല്ലാത്തൊരു ഭംഗിയാണ്.
.
5fa70dae-8f2c-470b-94f3-dc87ad76e8e9.jpeg
 
.
കിട്ടാതെ പോയ ആ മറുപടിക്ക് കാതോർത്ത് ഇനിയൊരിക്കലും ഞാൻ നിന്നെ തേടി വരില്ല... ഇനിയും മുറിപ്പെടാൻ എനിക്ക് വയ്യ.
.
Life feels meaningless sometimes.jpeg
 
.
എന്റേതാകില്ലെന്നറിഞ്ഞിട്ടും ഞാനെന്തിനാണ് നിനക്കടിമപ്പെട്ടതെന്നോ? ഈ ജന്മത്തിൽ ഞാനനുഭവിച്ച ഏറ്റവും മനോഹരമായ ലഹരി നീയായിരുന്നു.
.
wine_girl.jpg
 
Last edited:
.
തീരത്തെ പുണരുന്ന തിരമാലകൾ പോലെ, നിന്നെ സ്നേഹിക്കാനല്ലാതെ മറ്റൊന്നും എനിക്കറിയില്ല...
.
31398691-a3ce-48f8-a4d4-b04a051b3ae7.jpeg
 
.
ഓർത്തിരിക്കാൻ നിന്നെക്കാൾ മനോഹരമായ മറ്റെന്തുണ്ട് എനിക്ക്...
.
senior pics.jpeg
 
.
പെയ്തു തീരാത്ത ഒരിടവപ്പാതിയായ് നീ പടിയിറങ്ങുമ്പോൾ, ഇനിയൊരു ജന്മത്തിന്റെ കൽപ്പടവുകളിൽ ഞാൻ നിനക്കായ് കാത്തിരിക്കാം.
.
7bd0a16d-70a7-4b7a-bcd8-478b5694e4e5.jpg
 
.
എന്റെ കാത്തിരിപ്പുകൾക്കും പ്രാർത്ഥനകൾക്കുമുള്ള ഉത്തരമാകട്ടെ, നീ എനിക്കായി കരുതിവെച്ചിരിക്കുന്ന ഓരോ നിമിഷവും.
.
1bd4bc7d-057d-4f6b-8c11-90743160f9f5.jpeg
 
.
നിന്റെ ഓർമ്മകളിലോ കാത്തിരിപ്പുകളിലോ എനിക്കിന്ന് ഒരിടമുണ്ടോ എന്നറിയില്ല... എങ്കിലും എന്റെ ഹൃദയത്തിൽ അത്രമേൽ സുന്ദരമായാണ് നീ ഇന്നും ജീവിക്കുന്നത്.
.
waiting.jpeg
 
.
ഞാൻ തേടിവരില്ലെന്ന നിന്റെ വിശ്വാസത്തിനും, നീ മടങ്ങിവരുമെന്ന എന്റെ കാത്തിരിപ്പിനും ഇപ്പോൾ ഒരേ അർത്ഥമല്ലേ...
.

dcfb3db8-027d-4ef9-8166-b5ee87c21c0f.jpeg
 
.
എന്നോ എപ്പോഴോ മനസ്സിൽ തോന്നി പോയൊരു ഇഷ്ടത്തിൻ്റെ പേരിൽ ഒരിക്കലും എൻ്റേതാവില്ലെന്നറിഞ്ഞിട്ടും ഞാൻ ഇന്നും നിന്നെ കാത്തിരിക്കുന്നു.
.
d91fed80-6ae9-4ea9-88a0-037fdd828d5e.jpeg
 
.
നിന്റെ ഓർമ്മകളുടെ തീരത്ത് ഞാൻ വെറുമൊരു അപരിചിതനായി മാറിയതുകൊണ്ടാണോ, എന്റെ മൗനത്തിന്റെ കടലിരമ്പം നീ കേൾക്കാതെ പോകുന്നത്?
.
She Never Stayed Anywhere for Long.jpeg
 
Last edited:
.
ഒരിടത്തും നിന്റെ പേരെഴുതിയിട്ടില്ല ഞാൻ; പക്ഷേ നീ വായിച്ച വരികളിലൊക്കെയും എനിക്ക് നിന്നോടുള്ള പ്രണയം മാത്രമായിരുന്നു.
.
ced6474c-4248-42ab-b545-69d02adc9c68.png
 
.
ഹൃദയം കൊണ്ട് വായിക്കേണ്ടിയിരുന്ന നിന്റെ വരികളെ, ഞാൻ കണ്ണുകൾ കൊണ്ടുമാത്രം വായിച്ചതുകൊണ്ടാവാം... ആ അക്ഷരങ്ങൾക്കിടയിലെ മൗനത്തിൽ നീ എനിക്കായി കാത്തുവെച്ച പ്രണയമറിയാൻ ഞാൻ ഇത്രമേൽ വൈകിയത്.
.
2ba75c7f-d66d-4f0a-b6e3-4deb283b83f1.jpeg
 
Top