Happy birthday Adhiyettaaaa...10 ആൾ ചുറ്റിനും നിന്ന് ഒറ്റപ്പെടുത്തിയാലും തന്റെ നാവ് കൊണ്ട് പത്തു പേരേം കൂട്ടിക്കെട്ടി അവരുടെ മുഖത്തു നോക്കി കൊഞ്ഞനം കുത്തുന്ന മനുഷ്യൻ.. ഈ പറയുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ.. വാചക കസർത്ത് നന്നായി ഉണ്ടെന്നൊള്ളു.. ആളൊരു പാവം ആണ്.... ശെരിക്കും കളങ്കമില്ലാത്ത സ്നേഹം തന്നെ ആയിരുന്നു..പലരെയും കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കുന്ന ആദിയേട്ടൻ എന്റെ അടുത്ത് തീർത്തും വ്യത്യസ്ഥൻ ആയിരുന്നു.. ഒരിക്കൽ പോലും എനിക്കു നേരെ ശബ്ദമുയർത്തുകയോ.. ചീത്ത പറയുകയോ ചെയ്തിട്ടില്ല.ശെരിയാണ്.. പലപ്പോഴും മറ്റുള്ളവർ കാരണം മനസ്സ് നീറി നിന്നപ്പോഴൊക്കെ കണ്ടറിഞ്ഞു പിടിച്ചോണ്ട് പോയി ചോദിച്ചിട്ടുണ്ട്.. ന്താ പ്രശ്നം എന്ന്..!!നിന്നെ ഇങ്ങനെ കാണാൻ ഇഷ്ടല്ല എന്ന്..! ആരെങ്കിലും എന്നെയൊന്നു വാക്ക് കൊണ്ട് വേദനിപ്പിച്ചാൽ ചോദിക്കാൻ ഇറങ്ങി തിരിക്കുന്ന ആദിയേട്ടനെ അതിശയത്തോടെ നോക്കിയിട്ടുണ്ട്... എടാ ആദിയേട്ടാ എന്ന് വിളിച്ചാൽ ന്താടി!!ചോദിച്ചോണ്ട് ചിരിക്കും.. എന്നോട് മിണ്ടാനാ വരുന്നേ പറഞ്ഞു ഇടക്കിടക്ക് വരും.. ആദ്യമൊന്നും വിശ്വസിച്ചില്ല.. പിന്നെ പിന്നെ ഇത്രയും ആളുകൾക്കിടയിലും എനിക്ക് ഒരു സ്പേസ് വേറെ തരുന്നുണ്ട് എന്ന് തോന്നി തുടങ്ങിയിടത്തു നിന്നും ഞാനും മാറി തുടങ്ങി..അല്ലെങ്കിലും എനിക്ക് എന്നും വേണ്ടിയിരുന്നതും അങ്ങനെ ഉള്ളവരെ ആയിരുന്നു.. എന്നെ അറിഞ്ഞു എന്റെ കൂടെ നിന്നു സ്നേഹിക്കുന്നവരെ.. എനിക്ക് നോവും എന്ന തോന്നലിൽ പലതും മാറ്റി വച്ച് എന്നെ സ്നേഹിക്കുന്നവരെ..!! അങ്ങനൊരാൾ ആണ് ആദിയേട്ടൻ!
.ഇതാവട്ടെ ആദിയേട്ടനുള്ള എന്റെ പിറന്നാൾ സമ്മാനവും!
View attachment 305142View attachment 305143