Gupthan
Epic Legend

അയാൾ ഒരു ദിവ്യൻ ആയിരുന്നു..
മിത്തുകളുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ആ മായാജാലക്കാരൻ കയ്യിലെ കൂരമ്പ് എന്റെ നെഞ്ചിലേക്ക് എയ്തു...
പ്രേമത്തിന്റെ ആ അമ്പ് എന്റെ നെഞ്ചിൽ തറച്ചു.. പൊടുന്നനെ ആകാശത്തു ആ അമ്പ് ഏയ്ത മാലാഖയുടെ രൂപം..
ആ രൂപം ശബ്ധിക്കാൻ തുടങ്ങി...
69 വയസുള്ള വയസൻ മാലാഖയുടെ ശബ്ദം പക്ഷെ 29 കാരനെ പോലെ തോന്നിച്ചു...
ആ അശരീരി എന്നോട് പറഞ്ഞു:
" പൊന്നുമോനെ ഗുപ്ത..... നീ ഭയങ്കര ജനുവിൻ ആണ്... ഇങ്ങനെ ജനുവിൻ ആയി നിന്നിട്ട് പണി വാങ്ങി എടുക്കല്ല് "
ഒരു നിമിഷം എന്റെ മനസൊന്നു പിടഞ്ഞു..
ശെരിയാ.... ഇത്രയും നാൾ എന്താ സംഭവിച്ചേ.... സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞവർ കള്ള കഥകൾ ഉണ്ടാക്കുന്നു.. പ്രചരിപ്പിക്കുന്നു... ശത്രുക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു... പ്രേമ കാമ നാടകങ്ങൾ, അഭിനയങ്ങൾ... എല്ലാവർക്കും അന്തർ ധാര ബന്ധങ്ങൾ....
വെടക്കാക്കി തനിക്ക് ആക്കൽ ടീംസ്...
ശെരിയാ....
മാലാഖയുടെ ഒറ്റ വാക്കിൽ എനിക്ക് നിരവധി വെളിപാടുകൾ ഉണ്ടായി....
കൂടുതൽ വെളിപാടുകൾക്കായി... കാത്തിരിക്കുന്നു...
എന്ന്
ഗുപ്തൻ
ഒപ്പ്.

,


