• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

A girl's first true love ❤️

zanaa

Epic Legend
Posting Freak
ഒരു പെൺകുട്ടിക്ക് ഒരു പുരുഷന്റെ രാജകുമാരിയാവാൻ കഴിയുക അവളുടെ അച്ഛന്റെ ഉള്ളിൽ മാത്രമാണ്..രാജാവിന്റെ മകൾ എന്ന് തോന്നും വിധം അയാൾ അവളെ സ്നേഹം ആവുന്ന ധനം കൊണ്ട് മൂടുന്നു.അവളുടെ കല്പനകൾ യാതൊരു ജാള്യതയും കൂടാതെ ഏറ്റെടുത്തു നടപ്പിലാക്കാൻ അയാളെക്കാൾ കഴിവ് മറ്റൊരു പുരുഷനിൽ ഇല്ല.. ജീവിതത്തിന്റെ സന്തോഷമാകുന്ന ഓരോ അണുവിലും അവൾ സ്വയം മതി മറന്നിട്ടുണ്ടെങ്കിൽ,, മടുപ്പുളവാക്കാതെ അവളെ വാരി പുണർന്നിട്ടുണ്ടെങ്കിൽ, തന്നെക്കാൾ മുൻ‌തൂക്കം അവൾക്കു കിട്ടിയിട്ടുണ്ടെങ്കിൽ അവളുടെ അച്ഛനിൽ നിന്ന് മാത്രം ആയിരിക്കും.. അവളെ താരാട്ട് പാടി നെഞ്ചിൽ കിടത്തി ഉറക്കുമ്പോൾ അവൾക്കു കിട്ടിയിരുന്ന എല്ലാം മറന്നുള്ള ഉറക്കം അവൾക്കു ലോകത്തു മറ്റൊരു നെഞ്ചിൽ കിടന്നാലും കിട്ടണമെന്നില്ല.. അവളുടെ ആഗ്രഹങ്ങൾ അയാളുടെ മുന്നിൽ നിരത്തുമ്പോൾ അവിടെ അവൾ വ്യാകുലപ്പെടുന്നില്ല. പകരം അതെല്ലാം നടക്കുമെന്ന വിശ്വാസം മാത്രമായിരിക്കും.. അവർക്കിടയിൽ സ്നേഹം, വിശ്വാസം, കരുതൽ, ലാളന, സ്വന്തം എന്നിവ കൊണ്ട് തീർത്ത മനോഹരമായ ബന്ധം തന്നെയുണ്ട്.. സ്വന്തം രക്തത്തെ സംരക്ഷിക്കാൻ അയാളുടെ കൈകൾ അല്ലാതെ മറ്റൊരു കൈകളും അവൾക്കു നേരെ നീട്ടില്ല... അവൾ രാജകുമാരിയാണ്.. അവളുടെ അച്ഛന്റെ രാജകുമാരി...11561832e687f09a8e646a05024a0d2f.jpg
 
ഒരു പെൺകുട്ടിക്ക് ഒരു പുരുഷന്റെ രാജകുമാരിയാവാൻ കഴിയുക അവളുടെ അച്ഛന്റെ ഉള്ളിൽ മാത്രമാണ്..രാജാവിന്റെ മകൾ എന്ന് തോന്നും വിധം അയാൾ അവളെ സ്നേഹം ആവുന്ന ധനം കൊണ്ട് മൂടുന്നു.അവളുടെ കല്പനകൾ യാതൊരു ജാള്യതയും കൂടാതെ ഏറ്റെടുത്തു നടപ്പിലാക്കാൻ അയാളെക്കാൾ കഴിവ് മറ്റൊരു പുരുഷനിൽ ഇല്ല.. ജീവിതത്തിന്റെ സന്തോഷമാകുന്ന ഓരോ അണുവിലും അവൾ സ്വയം മതി മറന്നിട്ടുണ്ടെങ്കിൽ,, മടുപ്പുളവാക്കാതെ അവളെ വാരി പുണർന്നിട്ടുണ്ടെങ്കിൽ, തന്നെക്കാൾ മുൻ‌തൂക്കം അവൾക്കു കിട്ടിയിട്ടുണ്ടെങ്കിൽ അവളുടെ അച്ഛനിൽ നിന്ന് മാത്രം ആയിരിക്കും.. അവളെ താരാട്ട് പാടി നെഞ്ചിൽ കിടത്തി ഉറക്കുമ്പോൾ അവൾക്കു കിട്ടിയിരുന്ന എല്ലാം മറന്നുള്ള ഉറക്കം അവൾക്കു ലോകത്തു മറ്റൊരു നെഞ്ചിൽ കിടന്നാലും കിട്ടണമെന്നില്ല.. അവളുടെ ആഗ്രഹങ്ങൾ അയാളുടെ മുന്നിൽ നിരത്തുമ്പോൾ അവിടെ അവൾ വ്യാകുലപ്പെടുന്നില്ല. പകരം അതെല്ലാം നടക്കുമെന്ന വിശ്വാസം മാത്രമായിരിക്കും.. അവർക്കിടയിൽ സ്നേഹം, വിശ്വാസം, കരുതൽ, ലാളന, സ്വന്തം എന്നിവ കൊണ്ട് തീർത്ത മനോഹരമായ ബന്ധം തന്നെയുണ്ട്.. സ്വന്തം രക്തത്തെ സംരക്ഷിക്കാൻ അയാളുടെ കൈകൾ അല്ലാതെ മറ്റൊരു കൈകളും അവൾക്കു നേരെ നീട്ടില്ല... അവൾ രാജകുമാരിയാണ്.. അവളുടെ അച്ഛന്റെ രാജകുമാരി...View attachment 340161
എന്റെ അച്ഛൻ ഇപ്പോൾ ഈ ലോകത്തില്ല. എങ്കിലും, ഈ വരികൾ വായിച്ചപ്പോൾ അച്ഛന്റെ ഓർമകൾ ജീവനോടെ തിരിച്ചെത്തി. ഓരോ വാക്കും അച്ഛന്റെ ചിരി, സ്നേഹം, കരുതൽ എനിക്ക് ഓർമ്മ വന്നു
. അച്ഛൻ ജീവിച്ചിരുന്ന കാലം മനസ്സിൽ തെളിഞ്ഞു. ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങൾ, അച്ഛന്റെ ഉപദേശങ്ങൾ, എല്ലാം ഇന്നലെയെന്നപോലെ. ഈ വരികൾ എന്നെ ആ കാലത്തേക്ക് കൊണ്ടുപോയി. അച്ഛൻ പോയെങ്കിലും, അച്ഛൻറെ സ്നേഹം ഇന്നും എന്നോടൊപ്പം ഉണ്ട്..❤️
 
Entem koode illa...
 
Entem koode illa...
നമ്മുടെയൊക്കെ കൂടെ നമ്മുടെ അച്ഛന്മാർ ഉണ്ട്—അവരുടെ ഓർമകളിലൂടെ, മൂല്യങ്ങളിലൂടെ, സ്നേഹത്തിലൂടെ. ഈ സാന്നിധ്യം ഒരു പെൺകുട്ടിയെ ഒരിക്കലും അനാഥയാകാൻ അനുവദിക്കില്ല❤️
 
നമ്മുടെയൊക്കെ കൂടെ നമ്മുടെ അച്ഛന്മാർ ഉണ്ട്—അവരുടെ ഓർമകളിലൂടെ, മൂല്യങ്ങളിലൂടെ, സ്നേഹത്തിലൂടെ. ഈ സാന്നിധ്യം ഒരു പെൺകുട്ടിയെ ഒരിക്കലും അനാഥയാകാൻ അനുവദിക്കില്ല❤️
Exactly ❤️
 
Top