ഒരു പെൺകുട്ടിക്ക് ഒരു പുരുഷന്റെ രാജകുമാരിയാവാൻ കഴിയുക അവളുടെ അച്ഛന്റെ ഉള്ളിൽ മാത്രമാണ്..രാജാവിന്റെ മകൾ എന്ന് തോന്നും വിധം അയാൾ അവളെ സ്നേഹം ആവുന്ന ധനം കൊണ്ട് മൂടുന്നു.അവളുടെ കല്പനകൾ യാതൊരു ജാള്യതയും കൂടാതെ ഏറ്റെടുത്തു നടപ്പിലാക്കാൻ അയാളെക്കാൾ കഴിവ് മറ്റൊരു പുരുഷനിൽ ഇല്ല.. ജീവിതത്തിന്റെ സന്തോഷമാകുന്ന ഓരോ അണുവിലും അവൾ സ്വയം മതി മറന്നിട്ടുണ്ടെങ്കിൽ,, മടുപ്പുളവാക്കാതെ അവളെ വാരി പുണർന്നിട്ടുണ്ടെങ്കിൽ, തന്നെക്കാൾ മുൻതൂക്കം അവൾക്കു കിട്ടിയിട്ടുണ്ടെങ്കിൽ അവളുടെ അച്ഛനിൽ നിന്ന് മാത്രം ആയിരിക്കും.. അവളെ താരാട്ട് പാടി നെഞ്ചിൽ കിടത്തി ഉറക്കുമ്പോൾ അവൾക്കു കിട്ടിയിരുന്ന എല്ലാം മറന്നുള്ള ഉറക്കം അവൾക്കു ലോകത്തു മറ്റൊരു നെഞ്ചിൽ കിടന്നാലും കിട്ടണമെന്നില്ല.. അവളുടെ ആഗ്രഹങ്ങൾ അയാളുടെ മുന്നിൽ നിരത്തുമ്പോൾ അവിടെ അവൾ വ്യാകുലപ്പെടുന്നില്ല. പകരം അതെല്ലാം നടക്കുമെന്ന വിശ്വാസം മാത്രമായിരിക്കും.. അവർക്കിടയിൽ സ്നേഹം, വിശ്വാസം, കരുതൽ, ലാളന, സ്വന്തം എന്നിവ കൊണ്ട് തീർത്ത മനോഹരമായ ബന്ധം തന്നെയുണ്ട്.. സ്വന്തം രക്തത്തെ സംരക്ഷിക്കാൻ അയാളുടെ കൈകൾ അല്ലാതെ മറ്റൊരു കൈകളും അവൾക്കു നേരെ നീട്ടില്ല... അവൾ രാജകുമാരിയാണ്.. അവളുടെ അച്ഛന്റെ രാജകുമാരി...
