nandini00
Favoured Frenzy
ആൾക്കൂട്ടത്തിൽ
ഏകാന്തതയുടെ
ചാരത്തിരിക്കണം.
ആരവങ്ങളിൽ
ഒറ്റസ്വരമാകണം.
അനേകസൂര്യന്മാരിൽ
ഒരു കിരണമായ്
ധരിത്രിയെ പുണരണം.
മുകിലുകളിൽ
മഴമുകിലാവണം.
കടലുകളിൽ
ചാവുകടലാകണം.
ഒരു പെരുമഴക്കാലത്ത്
ഒറ്റനൂലിഴയായ്
പെയ്തിറങ്ങണം.
ഒരു നീണ്ട വെയിലേറിന്റെ
തുമ്പത്ത്
പൊന്നൊളിയാവണം.
ഋതുക്കളിൽ ശരത്തും
പൂക്കളിൽ കാട്ടുചെമ്പകവും
കൊഴിഞ്ഞ ഇലകളെ
പെറുക്കിയടുക്കുന്ന
ശിശിരവും
ഒരുപോലെ കടന്നുപോകണം.
രാമടിത്തട്ടിൽ കൊഞ്ചുന്ന
നീലനിലാവിൻ
കുളിരാവണം.
ആകാശോദ്യാനത്തിൽ
മിന്നിത്തിളങ്ങുന്ന
ശുഭ്രനക്ഷത്രമാവണം.
ദിനരാത്രങ്ങളുടെ
കുടിപ്പകകളിൽ സമരസപ്പെട്ട്
പുലരിയിലേക്ക്
നടന്നെത്തണം.
തുടക്കവും ഒടുക്കവും
ഒറ്റയായൊരു യാത്രയുടെ
മധ്യകാലത്തിലെ
സഹയാത്രികർ നാം.
ഏകാന്തതയുടെ
ചാരത്തിരിക്കണം.
ആരവങ്ങളിൽ
ഒറ്റസ്വരമാകണം.
അനേകസൂര്യന്മാരിൽ
ഒരു കിരണമായ്
ധരിത്രിയെ പുണരണം.
മുകിലുകളിൽ
മഴമുകിലാവണം.
കടലുകളിൽ
ചാവുകടലാകണം.
ഒരു പെരുമഴക്കാലത്ത്
ഒറ്റനൂലിഴയായ്
പെയ്തിറങ്ങണം.
ഒരു നീണ്ട വെയിലേറിന്റെ
തുമ്പത്ത്
പൊന്നൊളിയാവണം.
ഋതുക്കളിൽ ശരത്തും
പൂക്കളിൽ കാട്ടുചെമ്പകവും
കൊഴിഞ്ഞ ഇലകളെ
പെറുക്കിയടുക്കുന്ന
ശിശിരവും
ഒരുപോലെ കടന്നുപോകണം.
രാമടിത്തട്ടിൽ കൊഞ്ചുന്ന
നീലനിലാവിൻ
കുളിരാവണം.
ആകാശോദ്യാനത്തിൽ
മിന്നിത്തിളങ്ങുന്ന
ശുഭ്രനക്ഷത്രമാവണം.
ദിനരാത്രങ്ങളുടെ
കുടിപ്പകകളിൽ സമരസപ്പെട്ട്
പുലരിയിലേക്ക്
നടന്നെത്തണം.
തുടക്കവും ഒടുക്കവും
ഒറ്റയായൊരു യാത്രയുടെ
മധ്യകാലത്തിലെ
സഹയാത്രികർ നാം.