nandini00
Favoured Frenzy
സ്നേഹിക്കുമ്പോൾ ഒന്നും തിരിച്ചു പ്രതീക്ഷിക്കരുതെന്ന് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്.
പക്ഷേ… അത്ര എളുപ്പമാണോ അത്?
നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ,
അയാളും നമ്മളെ അതേ സ്നേഹത്തോടെ മനസ്സുകൊണ്ട് ഒന്ന് ചേർത്തുപിടിക്കണമെന്ന് ആഗ്രഹിക്കും.
നമ്മൾ ഒരാളെ ഓർത്ത് വിളിക്കുമ്പോൾ,
അയാളും നമ്മളെ ഓർത്ത് വിളിക്കുമെന്ന് പ്രതീക്ഷിക്കും.
നമ്മൾ മനസ്സ് തുറന്ന് സംസാരിക്കുമ്പോൾ,
അവരും അതേ മനസ്സോടെ നമ്മോട് സംസാരിക്കണമെന്ന് പ്രതീക്ഷിക്കും
ഇതൊക്കെ തെറ്റാണോ?
ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക എന്നത് മനോഹരമായൊരു ആശയമാണ്.
പക്ഷേ മനുഷ്യഹൃദയം അങ്ങനെയല്ലല്ലോ…
നമ്മൾ കൊടുക്കുന്ന ഓരോ സ്നേഹത്തിന്റെയും കൂടെ,
അറിയാതെ ഒരു ചെറിയ പ്രതീക്ഷയും ജനിക്കും.
അത് സ്വാർത്ഥതയല്ല…
നമ്മളും ഒരാളുടെ മനസ്സിൽ അത്രതന്നെ പ്രധാനപ്പെട്ടവരാകണമെന്നുള്ള ഒരു നിഷ്കളങ്കമായ ആഗ്രഹം മാത്രമാണ്.
അതുകൊണ്ടാണ് പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷിക്കുമ്പോഴാണ് നിരാശയുണ്ടാകുന്നത്.
പക്ഷേ നിരാശ ആവുമെന്ന് അറിഞ്ഞിട്ടും പിന്നെയും പിന്നെയും നമ്മൾ
പ്രതീക്ഷിക്കും
കാരണം…
സ്നേഹം കൊടുക്കുന്ന ഹൃദയം,
സ്നേഹം തിരികെ കിട്ടാനും ആഗ്രഹിക്കും. അങ്ങനെ അല്ലെ
ഞാനും അങ്ങനെയാണ്.
ഞാൻ സ്നേഹം കൊടുക്കുമ്പോൾ,
തിരിച്ചും അതേ സ്നേഹം പ്രതീക്ഷിക്കുന്ന ഒരാളാണ്.
അത് എന്റെ ദൗർബല്യമല്ല…
ഞാൻ മനുഷ്യനാണെന്നതിന്റെ ഏറ്റവും സുന്ദരമായ തെളിവാണ്. ❤