• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

.
എൻ്റെ ചിന്തകളിലും ശ്വാസത്തിലും നീ മാത്രം നിറഞ്ഞുനിൽക്കുമ്പോൾ, എൻ്റെ തൂലികയ്ക്ക് പ്രണയമല്ലാതെ മറ്റെന്താണ് എഴുതാനാവുക.
.
465fb9f2-1f24-4a4e-9a02-c95823e684f5~2.jpeg
 
.
നീ എന്നെ ഇത്ര മനോഹരമായി വായിക്കുന്നത് കാണുമ്പോൾ എനിക്ക് തോന്നാറുണ്ട്, നിന്റെ കണ്ണുകൾ ഉള്ളത് നിന്റെ ഹൃദയത്തിലാണെന്ന്...
.
PSX_20260715_180837~2.jpg
 
.
ഒരിക്കൽ നിൻ്റെ മൗനം പോലും എന്നോട് മനോഹരമായി സംസാരിച്ചിരുന്നു... ഇന്ന് അതേ മൗനം തന്നെയാണ് പറയാതെ ബാക്കിവെച്ച ഓർമ്മകളായി എന്നെ വേട്ടയാടുന്നത്.
.
c1c9f9ee-f905-44c3-8931-ed690c591aca.jpeg
 
.
വേദനിക്കരുതെന്ന് കരുതി ഞാൻ കണ്ടില്ലെന്ന് നടിച്ച കാഴ്ചകളുണ്ട്... പക്ഷെ അതെല്ലാം എൻ്റെ ഹൃദയത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളാണ്. എനിക്കെന്നും അങ്ങനെയൊരു ഓർമ്മയാണ് നീ...
.
9ad0bd5a-a6b9-4d2b-a319-a9d74d91094d.jpeg
 
.
തീരം തിരയെ കാത്തിരിക്കും പോലെയാണത്... നിന്നെ തേടി അലയുന്നതിനേക്കാൾ എനിക്കെത്രയോ ഇഷ്ടം, നീ എന്നിലേക്ക് തന്നെ ഒഴുകിയെത്തുമെന്ന വിശ്വാസത്തോടെയുള്ള ഈ കാത്തിരിപ്പാണ്.
.
4eb21fc0-e94f-47b3-a84e-298ed0c7f2b0.jpeg
 
.
നീ പോകും വരെ എനിക്ക് പറയാൻ ഒരുപാട് കഥകളുണ്ടായിരുന്നു... നീ പോയതിൽ പിന്നെ എന്റെ ഒരേയൊരു കഥ നീ മാത്രമായി.
.
2e7a8773-4a5e-4636-8b95-12a8419ef292.jpeg
 
.
എന്നോ എപ്പോഴോ മനസ്സിൽ തോന്നി പോയൊരു ഇഷ്ടത്തിൻ്റെ പേരിൽ ഒരിക്കലും എൻ്റേതാവില്ലെന്നറിഞ്ഞിട്ടും ഞാൻ ഇന്നും നിന്നെ കാത്തിരിക്കുന്നു.
.
View attachment 422595
Nice picture you have clicked
 
.
നിനക്ക് നനയാൻ വേണ്ടി മാത്രം പെയ്തിറങ്ങിയ ഒരു മഴ, എന്റെയുള്ളിൽ ഇപ്പോഴും തോരാതെ പെയ്യുന്നുണ്ട്.
.
let it rain!.jpeg
 
Top