nandini00
Favoured Frenzy
ചില പ്രണയങ്ങൾ ദിവസങ്ങൾ മാത്രം നീണ്ടുനിന്നിട്ടുണ്ടാവാം, മറ്റു ചിലത് മാസങ്ങളോ വർഷങ്ങളോ ഹൃദയത്തിൽ പൂത്തുലഞ്ഞിട്ടുമുണ്ടാവാം. എന്നാൽ, ആ പ്രണയം പരസ്പരം തുറന്നുപറയുന്നതിന് തൊട്ടുമുമ്പുള്ളൊരു കാലമുണ്ട്…! പറയാൻ കൊതിക്കുന്ന ആയിരം വാക്കുകൾ ഹൃദയത്തിൽ ഒളിപ്പിച്ച്, ഒരു നോട്ടത്തിൽ പോലും പ്രണയത്തിന്റെ ആഴം തിരയുന്ന, ഒരു പുഞ്ചിരിയിൽ പോലും സ്വർഗം കണ്ടെത്തുന്ന, അറിയാതെ വിരൽത്തുമ്പുകൾ തമ്മിൽ സ്പർശിക്കുമ്പോൾ ഹൃദയം അതിവേഗം മിടിക്കുന്ന, പറയാതെ പറഞ്ഞും അറിയാതെ അറിഞ്ഞും പരസ്പരം പ്രണയിച്ചുകൊണ്ടിരിക്കുന്ന മനോഹരമായൊരു കാലം…!
ഒരുപക്ഷേ, പ്രണയത്തിന്റെ ഏറ്റവും മനോഹരമായ വസന്തം അതായിരിക്കാം…! പരസ്പരം സ്വന്തമെന്ന് വിളിക്കാൻ അവകാശമില്ലെങ്കിലും, ഹൃദയംകൊണ്ട് ഒരായിരം തവണ സ്വന്തമാക്കിയിട്ടുണ്ടാവും. ഒരു സന്ദേശത്തിനായി കാത്തിരിക്കുന്നതും, ഒരു നോക്കിനുവേണ്ടി വഴിയോരങ്ങളിൽ കണ്ണുനട്ടിരിക്കുന്നതും, അവരറിയാതെ അവരുടെ സന്തോഷങ്ങളിൽ പോലും പങ്കുചേരുന്നതുമെല്ലാം എത്രമേൽ മനോഹരമായ അനുഭൂതികളാണ്…! പ്രണയം തുറന്നുപറയുന്നതിന് മുമ്പുള്ള ആ കൊച്ചു കൊച്ചു പരിഭ്രമങ്ങൾക്കും മധുരമുള്ള കാത്തിരിപ്പുകൾക്കും പകരംവെക്കാൻ മറ്റെന്താണുള്ളത്?
പിന്നീട്, ഒരിക്കൽ പരസ്പരം പ്രണയം തുറന്നുപറയുമ്പോൾ ആ കാത്തിരിപ്പുകൾക്ക് അവസാനമുണ്ടാകാം, പ്രണയത്തിന് പുതിയൊരു പേരും അവകാശവും ലഭിക്കാം. പക്ഷേ, പറയാതെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ആ പ്രണയത്തിന്റെ നിഷ്കളങ്കമായ കൗതുകവും, ഒരു മറുപടിക്കായി കൊതിച്ചിരുന്ന ആ മധുരമുള്ള ആകാംക്ഷയും, അറിയുമോ എന്നറിയാത്തൊരു പ്രണയത്തിന്റെ മനോഹാരിതയും പിന്നീട് അതേപോലെ തിരിച്ചുകിട്ടണമെന്നില്ല…!
കാരണം, പ്രണയം സ്വന്തമാകുന്നതിന്റെ സൗന്ദര്യത്തേക്കാൾ ചിലപ്പോൾ മനോഹരമാണ്, സ്വന്തമാകുമോ എന്നറിയാതെ ഒരാളെ ഹൃദയംകൊണ്ട് പ്രണയിച്ചുകൊണ്ടിരിക്കുന്ന ആ നിമിഷങ്ങൾ…!
ഒരുപക്ഷേ, ജീവിതത്തിൽ ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത ഏറ്റവും മനോഹരമായ പ്രണയം, പരസ്പരം പ്രണയം പറയുന്നതിന് തൊട്ടുമുമ്പ് നമ്മൾ ജീവിച്ചുതീർത്ത ആ മധുരമുള്ള നിമിഷങ്ങളായിരിക്കാം…!