Galaxystar
Favoured Frenzy
അതിഭംഗിയാണയാളുടെ
കവിതകൾ...
ഓരോ വരികളിലും
തന്റെ ഇഷ്ടത്തെ ആവാഹിച്ച്
പ്രഭാതത്തെ പാട്ടു പാടിയുറക്കുന്ന നീ
ലാംബരിയായ്
മഴയുടെ പ്രണയിനിയായ്
അയാൾ എഴുതി ചേർക്കുന്നുണ്ട്.
ഹൃദയസ്പന്ദനങ്ങൾക്ക്
ആക്കം കൂട്ടുന്ന അക്ഷരങ്ങളിൽ
എന്ത് അഴകാണ് അവളോടുള്ള
അയാളുടെ പ്രണയത്തിന്...
എകാന്തത സിരകളിൽ
ഒരു ലഹരിയായ് പടരുന്ന
നേരം പോലും അവളുടെ ഓർമ്മകൾ
അയാളിൽ പുതു ചിന്തകൾക്ക് വഴിയൊരുക്കുന്നില്ല...
വിരഹാഗ്നിയിൽ വീണു
ചാരമാകാതെ വിരഹത്തിൻ
സുഖമുള്ള നോവായ് അവൾ
അവനിൽ ആളിപ്പടർന്നിരുന്നു.
കടലെടുത്തു പോയ
അയാളുടെ ഇന്നലകളെ
മറ്റൊരാളിലേക്കും പകുത്തു നൽകാതെ
ഇന്നും കാത്തു വെക്കുന്ന അയാളെ കാണുമ്പോൾ അവളോടെനിക്ക്
ഒരൽപ്പം കുശുമ്പ് തോന്നുന്നു.
ഞാനും പലപ്പോഴും കൊതിച്ചിട്ടുണ്ട് അങ്ങനെയൊരാളുടെ വരികളിലെ
ഏറ്റവും ഗന്ധമുള്ളൊരു
ഭ്രാന്തിപൂവായെങ്കിലും
എന്നെയുമൊന്നു അടയാളപ്പെടുത്തിയെങ്കില്ലെന്ന്..
കവിതകൾ...
ഓരോ വരികളിലും
തന്റെ ഇഷ്ടത്തെ ആവാഹിച്ച്
പ്രഭാതത്തെ പാട്ടു പാടിയുറക്കുന്ന നീ

മഴയുടെ പ്രണയിനിയായ്
അയാൾ എഴുതി ചേർക്കുന്നുണ്ട്.
ഹൃദയസ്പന്ദനങ്ങൾക്ക്
ആക്കം കൂട്ടുന്ന അക്ഷരങ്ങളിൽ
എന്ത് അഴകാണ് അവളോടുള്ള
അയാളുടെ പ്രണയത്തിന്...
എകാന്തത സിരകളിൽ
ഒരു ലഹരിയായ് പടരുന്ന
നേരം പോലും അവളുടെ ഓർമ്മകൾ
അയാളിൽ പുതു ചിന്തകൾക്ക് വഴിയൊരുക്കുന്നില്ല...
വിരഹാഗ്നിയിൽ വീണു
ചാരമാകാതെ വിരഹത്തിൻ
സുഖമുള്ള നോവായ് അവൾ
അവനിൽ ആളിപ്പടർന്നിരുന്നു.
കടലെടുത്തു പോയ
അയാളുടെ ഇന്നലകളെ
മറ്റൊരാളിലേക്കും പകുത്തു നൽകാതെ
ഇന്നും കാത്തു വെക്കുന്ന അയാളെ കാണുമ്പോൾ അവളോടെനിക്ക്
ഒരൽപ്പം കുശുമ്പ് തോന്നുന്നു.
ഞാനും പലപ്പോഴും കൊതിച്ചിട്ടുണ്ട് അങ്ങനെയൊരാളുടെ വരികളിലെ
ഏറ്റവും ഗന്ധമുള്ളൊരു
ഭ്രാന്തിപൂവായെങ്കിലും
എന്നെയുമൊന്നു അടയാളപ്പെടുത്തിയെങ്കില്ലെന്ന്..