എന്റെ മനസ്സ് എപ്പോഴും ഏറ്റവും കൂടുതൽ ശാന്തമാകുന്നത് ഈ ഇരമ്പൽ കേൾക്കുമ്പോഴാണ്... ഒരുപക്ഷേ അതുകൊണ്ടാവാം കടലിനോട് എനിക്ക് ഇത്രയേറെ ഇഷ്ടം. തിരകൾ എത്ര അകന്നുപോയാലും വീണ്ടും തീരത്തേക്ക് മടങ്ങിവരുന്നതുപോലെ.....അത് അറിയാവുന്നത് കൊണ്ടല്ലേ പോകാതെ ഞാൻ കാത്തിരുന്നത്.
ഇനി നീ അറിയണം... നീ ഇല്ലാത്ത നേരങ്ങളിലാണ്, നിന്റെ സാന്നിധ്യം എന്നിൽ എത്ര ആഴത്തിലുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്...
നീ ഇല്ലാത്ത സമയം നിന്നെത്തേടി എന്റെ തൂലികയിൽ നിന്നും യാത്രയായ വരികളൊക്കെയും എൻ്റെ ഈ നീണ്ട കാത്തിരിപ്പിന്റെ നോവും പരിഭവവും നിന്നോട് പറയാതെ പറയും.![]()