അവകാശപ്പെടാൻ ഒന്നുമില്ലെങ്കിലും എന്റേത് മാത്രമായ ഒരാൾ. എത്ര പിണങ്ങിയാലും മനസ്സിന്റെ ഏതോ കോണിൽ അയാളോടുള്ള സ്നേഹം മാത്രം വാശിപിടിച്ച് എന്നിൽ തന്നെ ഇരിക്കും. മിണ്ടില്ലെന്ന് തീരുമാനിക്കും, ഇനി ഒരിക്കലും വഴങ്ങില്ലെന്ന് വാശിപിടിക്കും. അയാളോടുള്ള പരിഭവങ്ങൾ മുഴുവൻ മനസ്സിൽ കൂട്ടിവച്ച് നടക്കും. പക്ഷേ അയാളുടെ ഒരു വിളിയിൽ തകർന്നുവീഴുന്ന തൻറെ വാശി മാത്രമല്ല, ഞാൻ അത്ര നേരം നെഞ്ചോട് ചേർത്തുവച്ച സങ്കടങ്ങൾ കൂടിയാണ്. പിന്നെ എന്തിനായിരുന്നു പിണക്കം, എന്തിനായിരുന്നു ആ പരിഭവങ്ങളൊക്കെ, അതുപോലും മറന്നുപോകും ഞാൻ. കാരണം ലോകത്തോട് മുഴുവൻ പിണങ്ങിയാലും അയാളോട് മാത്രം പിണങ്ങി നിൽക്കാൻ എന്റെ മനസ്സിനാവില്ല. കാരണം അയാളുടെ ഒരേയൊരു വിളിയിൽ വീണ്ടും വീണ്ടും അയാളെത്തന്നെ പ്രണയിച്ചു പോകുന്ന ഒരു മനസ്സുണ്ട് എന്റെയുള്ളിൽ.
~ Marcello
~ Marcello
ആരാണോ ആരോ..