ഓരോ പാട്ട് കേൾക്കുമ്പോൾ ഓരോ ഫീൽ ആണ്. ഈ പാട്ട് കേട്ടപ്പോൾ എനിക്ക് അവിടെ എന്റെ മുഖം ആണ് മനസ്സിലേക്ക് ഓടി വന്നത്..ഇന്ന് ഞാൻ ഇതെഴുതുമ്പോൾ സന്തോഷവതിയാണ്. എന്റെ മനസ്സ് തുറന്നൊരു വാക്കുകൾ പകർത്തണമെന്ന് തോന്നിയപ്പോൾ എന്തോ എഴുതണം തോന്നി. ഇവിടെയാവുമ്പോ അറിയുന്ന മുഖങ്ങൾ ഇല്ല. നേരിട്ടുള്ള കൂടിക്കാഴ്ച ഇല്ല. ജഡ്ജ്മെന്റ് ഇല്ല. ഉണ്ടെങ്കിൽ തന്നെ എന്നെയത് ബാധിക്കുന്നുമില്ല.ജനിച്ചു ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഞാൻ ഇപ്പോഴാണ് മനസ്സ് കൊണ്ട് വളർന്നത് എന്ന് വേണം കരുതാൻ.കാര്യങ്ങളെ അംഗീകരിക്കാനും ദൂരെ നിന്ന് ഏതൊരു സിറ്റുവേഷനെയും മറ്റൊരു വീക്ഷണകോണിലൂടെ നോക്കി കണ്ട് അതിന് മറ്റൊരാളുടെ ഉപദേശമോ അഭിപ്രായമോ തേടാതെ സ്വന്തമായി തീരുമാനമെടുക്കാനും ഇന്നെനിക്ക് കഴിയും. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോ ഞാൻ തിരിച്ചറിഞ്ഞ വലിയ പാഠം ഒരാളുടെ ഏറ്റവും വലിയ പരാജയം ആണ് മറ്റൊരാളുടെ വാലിഡേഷൻ കാത്തിരിക്കുക.. മറ്റൊരാളുടെ അഭിപ്രായം മുൻനിർത്തി ജീവിതം മുന്നോട്ട് കൊണ്ട് പോകുക.. പ്രതീക്ഷിക്കുന്ന ചില ആളുകളെ ഡിപെൻഡ് ചെയുക എന്നത്.. ഞാൻ ജനിച്ചു ഭൂമിയിലേക്ക് വന്നത് തനിച്ചല്ലേ.. പിന്നെന്തിന് ജീവിക്കാനും ഒരാളുടെ ആവിശ്യം എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ ആണ് എന്നെ ഉയർത്തി കൊണ്ട് വന്നത്. ഒരുപാട് പേർ ഉണ്ടായിരുന്നു. പലരും ഇപ്പോഴും ഉണ്ട്. പല മുഖങ്ങളും വന്നു പോയിട്ടുമുണ്ട് ജീവിതത്തിൽ. അന്നെല്ലാം വരുന്നവരെ പിടിച്ചു വെക്കാനുള്ള വ്യഗ്രത ആയിരുന്നു. അത്രയും ഇഷ്ടപ്പെടുന്നവർ ഒരിക്കലും വിട്ട് പോകരുതെന്ന് ഓർത്ത് ചേർത്ത് വെക്കാൻ ശ്രമിക്കുന്ന ഒരു കോമാളി ആയി മാറിയിരുന്നു ചിലപ്പോഴൊക്കെ.ഒരുപാട് രക്ത ബന്ധങ്ങൾ ഉണ്ടായിട്ടും എന്തിന് സ്നേഹത്തിന് വേണ്ടി പുറത്ത് പോകുന്നു എന്ന് ഞാൻ ചിലപ്പോ ആലോചിച്ചിട്ടുണ്ട്. അന്നൊന്നും ഉത്തരം കിട്ടിയിരുന്നില്ല. പക്ഷെ ഇന്ന് എനിക്ക് അതിനുള്ള ഉത്തരം വ്യക്തമായി അറിയാം. ഇന്ന് ഞാൻ അംഗീകാരം ആഗ്രഹിക്കുന്നില്ല. സ്നേഹം ആഗ്രഹിക്കുന്നില്ല. എന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ അവിടെ കണ്ടത് എന്റെ സ്നേഹം എനിക്ക് കൊടുക്കാത്ത ഒരു സ്വാർത്ഥ ആയിരുന്നു. ശെരിക്കും ഞാൻ എന്നെയല്ലേ സ്നേഹിക്കേണ്ടത്. പണ്ട് കൂട്ടത്തിൽ മാറ്റി നിർത്തിപ്പെട്ടപ്പോൾ എന്നെ എന്ത് കൊണ്ട് ആരും ചൂസ് ചെയ്യുന്നില്ല എന്ന് സ്വയം ചോദിച്ചിരുന്നു. ആ സ്ഥാനത്ത് ഇന്ന് ഞാൻ എന്നെ ചൂസ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. എനിക്ക് വേണ്ടത് ഞാൻ തന്നെ ഇന്ന് എനിക്ക് കൊടുക്കുന്നു.. അത് സ്നേഹം ആയാലും ഒരു നേരത്തെ ഇഷ്ടപ്പെട്ട ഫുഡ് ആയാലും ഉറക്കം ആയാലും ഇഷ്ടപ്പെട്ട സിനിമ ആയാലും യാത്ര ആയാലും ഒരു മിട്ടായി ആയാലും എല്ലാം. പക്ഷെ ഒന്ന് പറയട്ടെ.. എന്ന് ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങിയോ അന്ന് മുതൽ ഒരിക്കലും ഞാൻ ഒന്ന് നേരെ മിണ്ടിയിട്ടില്ലാത്തവർ പോലും ഇന്നെന്റെ ഒരു സംസാരത്തിനായി കാത്തിരിക്കുന്നു. എന്റെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.. എന്റെ സന്തോഷത്തിൽ പോലും അവർ പങ്ക് ചേരുന്നു.. ചേർത്ത് നിർത്തുന്നു. പക്ഷെ ഒരു മാറ്റം എന്തെന്നാൽ അതൊന്നും എന്റെ മനസിനെ കീഴ്പ്പെടുത്തുന്നില്ല എന്നതാണ് സത്യം.ഇപ്പോഴാണ് യഥാർത്ഥ സന്തോഷം എന്താണെന്ന് ഞാൻ അറിയുന്നത്. ഇന്ന് എനിക്ക് ഒരു കുറവുമില്ല. ഉണ്ടായിരുന്ന കുറവുകൾ നികത്താൻ ഞാൻ എന്നെ സ്നേഹിക്കുന്നു അംഗീകരിക്കുന്നു. എനിക്ക് അല്പം സമയം അല്ലെ ആവശ്യം.. അത് ഞാൻ കൊടുക്കുന്നുണ്ട്. പണ്ട് ഒരാൾ എനിക്ക് ഇങ്ങോട്ട് കൊണ്ട് തരണം എന്ന് ആഗ്രഹിച്ചതെല്ലാം ഞാൻ അങ്ങോട്ട് പോയി എനിക്ക് സ്വയം കൊടുക്കുന്നു. മറ്റൊരാൾ അല്ല എന്നെ ഒരു കൊച്ചു കുട്ടിയെ പോലെ കാണേണ്ടത് ഞാൻ തന്നെയാണ്. ഇതെല്ലാം പറയാൻ എളുപ്പമാണ്.. ഞാൻ ഇന്ന് ഈ സ്റ്റേറ്റ് ഓഫ് മൈൻഡിൽ എത്തിയെങ്കിൽ എന്നിൽ സ്വയം സന്തോഷിക്കുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ ധാരാളം കടമ്പകൾ കാണും.എന്റെ ജീവിതത്തിലെ മറ്റാരും വായിക്കാതെ ചില ഏടുകൾ ഞാനറിയാതെ ചിലർ വായിച്ചു പങ്കു വച്ചു രസിച്ചപ്പോഴും ഞാൻ പോലും അറിയാത്ത രീതിയിൽ അതിനെ വളച്ചൊടിച്ചപ്പോഴും പതറാൻ ഞാൻ എന്നെ അനുവദിച്ചില്ല. ഇപ്പോൾ എനിക്ക് എന്നെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട് ചുറ്റും.. പക്ഷെ അതെല്ലാം എനിക്ക് ഒരു ബോണസ് ആണ്.. മനോഹരമായ ജീവിതത്തിൽ ആത്മാർഥമായി സ്നേഹിക്കുന്ന ചിലർ ഐസ് ക്രീമിന്റെ മുകളിൽ ഒരു പീസ് ചെറി വച്ച പോലെ ആണ്...കിട്ടുമ്പോ ഒരു രസം..


Last edited:


tru lubb aano.
ith vecho






that reminds me of pooram and now I want karupp aluva