.
പെയ്തുതീരാത്തൊരു മഴപോലെയാണ് ഇപ്പോഴെന്റെ എഴുത്തുകൾ... ഒന്നെഴുതിത്തീർക്കാൻ ശ്രമിക്കുമ്പോഴൊക്കെയും അക്ഷരങ്ങൾ എവിടെയോ ഉടക്കിനിൽക്കുന്നു. അവയെ കോർത്തെടുക്കാൻ ശ്രമിക്കുമ്പോഴാവട്ടെ, വിരൽത്തുമ്പിൽ നിന്ന് വാക്കുകൾ എങ്ങോട്ടോ ഊർന്നുപോകുന്നു. മനസ്സിലൊളിപ്പിച്ചതൊക്കെയും കടലാസിലേക്ക് പകർത്താൻ തുടങ്ങുമ്പോൾ, നിലാവുള്ള രാവിനെ പെട്ടെന്നൊരു കാർമേഘം വന്ന് പൊതിയുന്നതുപോലെ എന്റെ ചിന്തകൾക്ക് മേൽ വല്ലാത്തൊരു മൂടുപടം വീഴുകയാണ്.
പറയാതെ പോയ വാക്കുകളും, പകർത്താനാവാത്ത വരികളും, പാതിവഴിയിൽ നിലച്ചുപോയ കവിതകളും എന്റെ ഉള്ളിൽക്കിടന്ന് പ്രാണനുവേണ്ടി പിടയുന്നുണ്ട്. ഒരുപക്ഷേ, ഇതെന്റെ തന്നെ ഒളിച്ചോട്ടമാവാം. എങ്കിലും ആ അപൂർണ്ണതയെ കൂട്ടുപിടിച്ച് എനിക്കെന്നെ ആശ്വസിപ്പിച്ചേ മതിയാവൂ... ഉള്ളിലതൊരു നോവായി തുടരുമ്പോഴും, ചില കവിതകൾ പൂർണ്ണമാവാതിരിക്കുന്നതിൽ തന്നെയല്ലേ അതിന്റെ ഏറ്റവും വലിയ സൗന്ദര്യം?
കടലാസിൽ മഷിയുണങ്ങാതെ പോയ ആ വരികൾക്ക് മനസ്സിൽ അനന്തമായ തുടർച്ചകളുണ്ടാകും. മറ്റാർക്കും വായിച്ചുതീർക്കാൻ കഴിയാത്ത ആ അപൂർണ്ണമായ വരികൾക്കിടയിലായിരിക്കാം ചിലപ്പോൾ ഒരു മനുഷ്യൻ അയാളെത്തന്നെ ഏറ്റവും പൂർണ്ണമായി ഒളിപ്പിച്ചുവെച്ചിട്ടുള്ളത്.
ഇത്രയൊക്കെ പറഞ്ഞിട്ടും ഒടുവിൽ ഒരു ചോദ്യം മാത്രം ബാക്കിയാവുന്നു... പൂർണ്ണമാവാത്ത ഈ കവിതകൾ പോലെ, നിന്നെയും എന്റെയുള്ളിൽ വായിച്ചുതീരാത്തൊരു വരിയായി ഞാൻ ബാക്കിവെക്കണമോ?