നമ്മുടെ ജീവിതത്തിൽ ഒരുപാട് പേർ കടന്നു പോകാറുണ്ട് അതുപോലെ എനിക്ക് കിട്ടിയതാണ് ഒരു മിണ്ടപൂച്ചയെ ഞാനും ആദ്യം വിചാരിച്ചു ഇവൾ എന്താ ഇങ്ങനെ എന്ന് പിന്നെ അല്ലെ മനസ്സിലായത് മിണ്ടപൂച്ച കലം ഉടക്കും എന്ന് പണ്ടുള്ളോർ പറഞ്ഞത് സത്യം ആണെന്ന് ഒരു മെസ്സേജ് il തുടങ്ങി ആദ്യം bro എന്ന് വിളിച്ചു ഞാനും വിചാരിച്ചു ഇത് ഏതാണ്ട് വരാൻ ഇരിക്കണ പണിയാണെന്നു പിന്നെ അത് എന്റെ name ആയി പിന്നെ അത് da ആയി പിന്നെ അവൾക് ഇഷ്ടം ഉള്ളതൊക്കെ വിളിക്കാൻ തുടങ്ങി ആദ്യം ഒക്കെ ഞാനും വിചാരിച്ചു പാവം ആണെന്ന് ഒക്കെ എവിടുന്ന് ആ ഒരു മെസ്സേജ് il തുടങ്ങി പിന്നെ അത് calling ആയി എത്ര സംസാരിച്ചാലും തീരാത്ത calling അവൾ എന്നോട് എല്ലാം തുറന്നു സംസാരിക്കാൻ തുടങ്ങിയപ്പോ എന്തോ ഒരു പ്രേത്യേക ഇഷ്ടം തോന്നി തുടങ്ങി എന്നാലും എന്റെ സ്വഭാവം ശെരിയല്ലാത്തത് കൊണ്ട് എല്ലാം പൂട്ടി കെട്ടി വെച്ച് ഒരു മാസം ആയപ്പോൾ അവൾ എവിടേയോ പോവുക ആണെന്ന് പറഞ്ഞു കുറച്ചു നാൾ കാണില്ല എന്നും എന്നോട് ചോദിച്ചു നിങ്ങൾക് എന്തേലും എന്നോട് പറയാൻ ഉണ്ടോ എന്ന് ഞാനും പറഞ്ഞു ഇല്ല എന്തെ നീ അങ്ങനെ ചോദിച്ചു എന്ന് അപ്പൊ അവള് പറഞ്ഞു ഒന്നുല്ല അതിപ്പോ എല്ലാപെണ്ണുങ്ങളും അങ്ങനെ ആണലോ so ഞാനും അത് വിട്ടു എന്നിട്ട് cut ആക്കി എന്നിട്ട് പിന്നേം ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ ഒന്നുടെ വിളിച്ചു എന്നിട്ട് ഒരു ഡയലോഗ് എടാ കണ്ണേട്ടാ എനിക്ക് നിങ്ങളെ ഇഷ്ടഡോ പുല്ലേ എന്ന് ശുഭം പിന്നെ കുറച്ചു നാൾ romance പിന്നെ call ന്റെ എണ്ണം കൂടി വന്നു എന്റെ സംസാരവും എനിക്ക് പിന്നെ പണ്ടേ ഈ സംസാരം addition ഉള്ളത് കൊണ്ട് അതൊക്കെ deal ചെയ്ത് എന്നാലും എല്ലാ relationship നും ഒരു അവസാനം ഉണ്ടാലോ അതേപോലെ അതും അവസാനിച്ചു അതായത് യോഗമില്ല അമ്മണിയെ പായ മടക്കിക്കോ എന്ന് പറയണ പോലെ അതും ശുഭം reason എന്താന്ന് വെച്ച ഞാൻ ഒട്ടും romantic അല്ലത്രേ എന്താ ചെയ്യാ അതിന് അവൾ ഒരു പേരും എനിക്ക് ഇട്ടു unromantic മൂരാച്ചി എങ്ങനെ ഇരിക്കണ് പക്ഷെ അതല്ല അവൾക് പറ്റിയത് അതിവിടെ പറയാൻ എനിക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ട് അതോണ്ട് പറയാനില്ല അങ്ങനെ എല്ലാം ഇങ്ങനെ വരും പോകും അങ്ങനെ ആ മിണ്ടപൂച്ചയും കലം എന്റെ നെഞ്ചത്ത് ഉടച്ചിട്ട് പോയി അപ്പൊ എല്ലാം പറഞ്ഞപോലെ good morning എല്ലാർക്കും ശുഭ ദിനം നേരുന്നു