ഇഷ്ടമുള്ള എന്തും വാങ്ങി തരാൻ വാശി പിടിക്കുമായിരുന്നു..കരഞ്ഞും ബഹളം വച്ചും അതെനിക്ക് വാങ്ങി താ എന്ന് പറഞ്ഞു പിണങ്ങി ഇരിക്കുമായിരുന്നു.. പക്ഷെ അത് തന്നെ വേണം എന്ന് പറഞ്ഞു തട്ടിപ്പറിക്കാനോ കട്ടെടുത്തു സ്വന്തമാക്കാനോ ശീലം ഇല്ലായിരുന്നു.. മറ്റുള്ള കുട്ടികളിൽ താൻ ആഗ്രഹിച്ചത് കാണുമ്പോൾ ആഗ്രഹിക്കാറേ ഉണ്ടായിരുന്നുള്ളു.. തട്ടിപ്പറിച്ചും കുശാഗ്ര ബുദ്ധി കാണിച്ചും കൈക്കലാക്കാൻ സമർഥ്യം ഇല്ലായിരുന്നു..ഇന്ന് വളർന്നപ്പോൾ പതുക്കെ പതുക്കെ വിട്ടു കൊടുക്കലും ത്യജിക്കലും ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു..നമ്മുടെ പക്കൽ ഉള്ളതിനെ നോക്കി ആസ്വസ്ഥമാകുന്ന മനസ്സുകൾക്കിടയിൽ മനസ്സമാധാനത്തിനായി വിട്ടു കൊടുക്കലിനെ ശീലിച്ചെടുത്തപ്പോൾ എന്റെ മനസ്സ് അല്ലെ വലുതായത്? എന്റെ തുലാസിലെ തട്ട് അല്ലെ താഴ്ന്നത്? അതേ...,സ്വയം വലുതായി സ്വന്തം തട്ട് താഴ്ന്നിരിക്കാൻ വേണ്ടി സ്വയം മതിപ്പുളവാക്കാൻ വേണ്ടി ഞാനും എന്റെ മനസ്സിനെ വളർത്തിയെടുത്തിരിക്കുന്നു.. വേറിട്ട് നിൽക്കാൻ ആണ് ഇഷ്ടപ്പെടുന്നത്.. അതിന് മറ്റുള്ളവയിൽ നിന്നും മാറ്റൊലി കൂടും.. എന്നും മറ്റു കണ്ണുകളിൽ തിളങ്ങും..


