ഓയ്.. എന്താണ് നെഞ്ചിൽ ഒരു കല്ല് വച്ച പോലെ ഭാരം തോന്നുന്നുണ്ടോ?? ചുറ്റും ആൾക്കൂട്ടത്തിലും തനിച്ചായിപ്പോയോ?? കൂടെ കളിച്ചു ചിരിച്ചു നടന്നവർക്കു പോലും ഇപ്പൊ ഒരിറ്റു ആശ്വാസം തരാൻ കഴിയുന്നില്ലേ? ഓരോ ദിവസവും തള്ളി നീക്കി ആർക്കു വേണ്ടി ജീവിക്കുന്നെന്ന് തോന്നുന്നുണ്ടോ? രാത്രി ഒന്ന് ഉറങ്ങാൻ വേണ്ടി കണ്ണടക്കുമ്പോൾ കവിളിലൂടെ കണ്ണീർ വാർന്നു ഒഴുകുന്നുണ്ടോ?? ഒന്ന് കൂടെ കുറച്ചു പുറകോട്ടു പോയിരുന്നെങ്കിൽ പലതും നഷ്ടപ്പെടുത്താതെ എത്തിപ്പിടിക്കാമായിരുന്നു എന്ന് തോന്നുന്നുണ്ടോ?? നീ തനിച്ചല്ല.. നിന്നെ സ്നേഹിക്കുന്ന ഒത്തിരി പേർ നിനക്ക് ചുറ്റും ഉണ്ടെടോ.. ഇനിയെങ്കിലും മനസ്സ് തുറന്ന് ഒന്ന് ചിരിക്ക്.. നിനക്ക് വേണ്ടി...നിന്നെ സ്നേഹിക്കാൻ നിന്നെക്കാൾ നന്നായി നിനക്കല്ലാതെ മാറ്റാർക്കാ കഴിയാ?? മ്മ്മ്??? 



