• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Materialists

Syamdev

Epic Legend
Chat Pro User
1000207652.jpgപ്രണയത്തിന്റെ തീവ്രതയേക്കാൾ ബിസിനസിന്റെ സമവാക്യമാണ് അവളെ മുന്നോട്ടു നയിച്ചത് ബന്ധങ്ങളിൽ പ്രണയം നൽകുന്ന ഉറപ്പിനേക്കാൾ പ്രായോഗികമായത് സാമ്പത്തിക ഭദ്രതയും സ്റ്റാറ്റസും ആണെന്ന് അവൾ ചിന്തിച്ചു ആരാണെന്നല്ലേ ഹോളിവുഡ് ചിത്രം Materialists ലേ കേന്ദ്ര കഥാപാത്രം Lucy (Dakota Johnson) ന്റെ ഫിലോസഫിയാണ് ന്യൂയോർക്കിലെ ഒരു മാച്ച് മേക്കിങ് സ്ഥാപനത്തിലെ പ്രധാന ഏജന്റ് ആണ് ലൂസി.
ആകാശം മുട്ടയുള്ള ഫാന്റസിയുമായി എത്തുന്ന ക്ലൈന്റിന് പങ്കാളികളെ അന്വേഷിച്ചു നൽകുന്ന ജോലിയാണ് മാച്ച് മേക്കിങ്. ബിസിനസിൽ കാണിക്കുന്ന അതേ ഫിലോസഫി തന്നെയാണ് അവൾ ജീവിതത്തിലും പാലിക്കുന്നത്.Harry (Pedro Pascal) എന്ന കോടിശ്വരനുമായി ലൂസി യാദൃശ്ചികമായി date ചെയ്യാൻ തുടങ്ങിയതും അതുകൊണ്ടുതന്നെയാണ് ഫീലിംഗ്സ് മാറ്റി നിർത്തിയാൽ വിവാഹശേഷം ഉള്ള ജീവിതത്തിൽ ഒരിക്കൽപോലും അവരുടെ ഇടയിൽ സാമ്പത്തിക പ്രശ്നം ഉണ്ടാവില്ല എന്ന് ഉറപ്പാണ് ആ ബന്ധം തുടരാൻ കാരണം harry യുമായുള്ള ബന്ധത്തിൽ ലൂസിക്ക് കിട്ടാത്തത്
ഇമോഷൻസ് പങ്കുവെക്കാനുള്ള ഒരു സ്പേസ് ആണ് അത് കിട്ടുന്നത് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന എക്സ് ബോയ്ഫ്രണ്ട് ജോണിൽ നിന്ന്സ്നേഹം ഇല്ലാത്തതിന്റെ പേരിൽ അല്ല ജോണിന്റെ സാമ്പത്തിക ശേഷി ഭാവിയിൽ അവർക്കിടയിൽ ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന ധാരണയിലാണ് അവർ പിരിയുന്നത്. 90 കളിലെ Rom-com സിനിമകളെ ഓർമിപ്പിക്കുന്ന സിനിമ എന്ന രീതിയിലാണ് ഈ ചിത്രം മാർക്കറ്റ് ചെയ്തത് എങ്കിലും വെറുമൊരു റൊമാൻസ് ചിത്രമായി ഈ സിനിമ ഒതുങ്ങില്ല. Rom-Com എന്നതിലുപരി ഡേറ്റിങ്ങും വിവാഹവും ഒക്കെ പ്രായോഗികമായി മാത്രം അളക്കുന്ന ഒരു തലമുറയിലെക്കുള്ള പരിവർത്തനം എങ്ങനെയാണെന്നാണ് സിനിമ പറയുന്നത്
Past life എന്ന പ്രശസ്തമായ സിനിമയുടെ സംവിധായക Celine Song ന്റെ രണ്ടാമത്തെ ചിത്രമാണ് Materialists. ബിസിനസിന്റെ വരവ് ചെലവ് കണക്കുകൾ Tally ചെയ്യുന്നതുപോലെയാണ് ലൂസി എന്ന കഥാപാത്രം ബന്ധങ്ങളെ അളക്കുന്നത് ഡേറ്റിംഗ് ആപ്പുകളും മാച്ച് മേക്കിങ് കമ്പനികളും ചേർന്ന് പ്രണയത്തെ വാണിജ്യവൽക്കരിച്ചെങ്കിലും സ്നേഹത്തിന്റെ ക്ലാസിക് സങ്കല്പങ്ങളിലേക്ക്
തിരിച്ചുപോകുക നമുക്ക് ഇനിയും സാധ്യമാണെന്ന് സിനിമ നമുക്ക് കാണിച്ചു തരുന്നു എത്രയൊക്കെ materialistic ജീവിതത്തിൽ വിശ്വസിക്കുന്നവരാണ് എങ്കിലും അവരുടെ ഉള്ളിൽ പ്രണയത്തിനു വേണ്ടി കൊതിക്കുന്ന ഒരു മനസ്സുണ്ടെന്ന് lucy തെളിയിക്കുന്നു അതുകൊണ്ടാണ് അവൾ പണക്കാരൻ ആയ ഹാരി യെ ഉപേക്ഷിച്ചു ജോണിലേക്ക് മടങ്ങി എത്തിയത് പ്രണയത്തെ ബിസിനസിന്റെ സമവാക്യത്തിൽ നിന്ന് വേർതിരിച്ച് കാണാൻ ലൂസിക്ക് സാധിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു
കാലം എത്ര മാറിയാലും Happily ever after possible ആണെന്ന പ്രതീക്ഷയാണ് materialists എന്ന സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
 
Top