• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

End Of The Day മനുഷ്യർക്ക് മനുഷ്യർ വേണം

Rachel

Favoured Frenzy
ഒറ്റയ്ക്കവാതിരിക്കാനുള്ള ശ്രമങ്ങൾ, ദുഃഖത്തോടുള്ള ചെറുത്ത് നിൽപ്പുകൾ ഇവ നിറയുന്നതാണ് ജീവിതമെന്ന് തോന്നുന്നു. അവിടെ ഓരോ മനുഷ്യനും ഒരു breaking point ഉണ്ട്. അതിനുമപ്പുറം അയാളെങ്ങനെ താങ്ങാനാണ്.

വലിയ ദൂരം ജീവിതം മുന്നിലുണ്ടായിട്ടും മടുത്ത് കൊണ്ട് ചിലർ യാത്ര അവസാനിപ്പിക്കുന്നത് കാണുമ്പോൾ വേദിനിക്കുന്നുണ്ട്. അവിടെ ഒരൊറ്റ ദുഃഖത്തിന്റെ/ ഒരൊറ്റ കാരണത്തിന്റെ പേരിലാണ് മനുഷ്യർ ജീവിതം അവസാനിപ്പിച്ചു കളയുന്നത് എന്ന് തോന്നുന്നില്ല. ഒരുപാട് കാലത്തെ struggle ആണ് അവരെ അത് വരെ ജീവിപിച്ചത് എന്നതാവും സത്യം.ഇതൊന്നും അറിയാതെ അടിഞ്ഞു കിടക്കുന്ന ദുഃഖങ്ങൾ ഒന്നും കാണാതെ ഒരു മനുഷ്യനെയും പറഞ്ഞു പറ്റിച്ചോ ഒറ്റപ്പെടുത്തിയോ വെറുതെ ഒച്ചയെടുത്തോ കാര്യമറിയാതെ കുറ്റപ്പെടുത്തിയോ തകർക്കാൻ ശ്രമിക്കരുത്.

ഞാൻ അങ്ങനെ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞ് എളുപ്പത്തിൽ കൈ കഴുകാൻ പലരും ശ്രമിക്കാറുണ്ട്. പക്ഷെ വാക്കുകൾ കൊണ്ട് ഏല്പിക്കുന്ന പരിക്ക് ആരും കണ്ടെന്നു വരില്ല. Physical health പോലെ ഒരാളുടെ mental healthനും പ്രാധാന്യം ലഭിച്ചിരുന്നെങ്കിൽ പലരുടെയും ജീവിതത്തിൽ കൂടുതൽ വെളിച്ചം ഉണ്ടായേനെ.

Self respect നഷ്ടപ്പെടുത്തി എന്തിനാണ് മനുഷ്യരുടെ പുറകെ പോവുന്നത് എന്ന് ആരോടും ചോദിക്കാൻ എളുപ്പമാണ്. പക്ഷെ ഒന്നാലോചിച്ചു നോക്കിയാൽ അതിനുത്തരം കിട്ടും. ശരിക്കും ആത്മാഭിമാനത്തിന് പരിഗണന നൽകിയിരുന്നെങ്കിൽ ഇന്നുള്ളതിൽ ആരൊക്കെ കൂടെ ഉണ്ടാവുമായിരുന്നു. Message അവഗണിച്ചിട്ടും call എടുക്കാതിരുന്നിട്ടും പിന്നെയും വേണ്ടപ്പെട്ട മനുഷ്യരിലേക്ക് നമ്മൾ ഓടിച്ചെല്ലാറില്ലേ.

ഇങ്ങനെ വിട്ടുവീഴ്ചകൾ കൊണ്ട് കെട്ടിപടുത്തതാണ് പല ബന്ധങ്ങളും. കാരണം end of the day മനുഷ്യർക്ക് മനുഷ്യർ വേണം. Phsyically നമുക്ക് ഒറ്റക്ക് കഴിയാം പക്ഷെ മനസ്സിൽ ഉള്ളതൊന്നും പങ്കുവയ്ക്കാതെ എങ്ങനെ ജീവിക്കാനാണ്. വർഷങ്ങളോളം പ്രവാസികളായി ജീവിക്കുന്നവർ ദൂരെയുള്ള ഒരു മനുഷ്യന്റെ വിളിക്കായി കാത്തിരിക്കുന്നത് പോലും ഒറ്റയ്ക്കലെന്ന ഒരു ഓർമ്മയുടെ / ഉറപ്പിന്റെ പച്ചപ്പിന് വേണ്ടിയല്ലേ.

ഒട്ടും സ്നേഹമില്ലാത്ത, തരിമ്പ് വില നൽകാതെ അവഗണിക്കുന്ന മനുഷ്യരോട് പോലും ചേർന്ന് നിൽക്കാൻ ശ്രമിക്കുന്നത് അതുകൊണ്ടാണ്. ഒറ്റയ്ക്കായി പോവാതിരിക്കാനുള്ള ആഗ്രഹം കൊണ്ടാണ്.

റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന പട്ടി കുട്ടിയുടെ മുഖത്തെ ദൈന്യത കണ്ടിട്ടുണ്ടോ. അവന് വാഹനങ്ങളുടെ വേഗതയെ കുറിച്ച് കൃത്യമായ കണക്കുകൂട്ടൽ ഇല്ല. മേല് തട്ടിയാൽ നോവുമെന്ന് മാത്രമറിയാം. അവൻ റോഡ് മുറിച്ചു കടക്കുമ്പോഴൊക്കെ എന്നെ ചതക്കരുതേ എന്ന ദൈന്യത മാത്രമേയുള്ളു. വാഹനം ഓടിക്കുന്നവരുടെ കാരുണ്യത്തിലാണ് പലപ്പോഴും ആ ജീവൻ രക്ഷപ്പെടുന്നത്. അതേ ദൈന്യതയാണ് ചില മനുഷ്യരുടെ മുഖത്തും. വെറുതെ വന്ന് ഉപദ്രവിക്കരുതേ എന്ന പ്രാർത്ഥന മാത്രമേ അവർക്കുള്ളു. അയാൾ അയാളുടെ ജീവിതം നടന്നു തീർക്കട്ടെ. ഇടിച്ചു കയറി നോവിക്കാതിരിക്കാനുള്ള കാരുണ്യമെങ്കിലും കാണിക്കേണ്ടതുണ്ട്. വാക്കുകൾ കൊണ്ട് പരിക്കേൽപ്പിക്കാതെ സൂക്ഷിക്കേണ്ടതുണ്ട്.

നോക്കൂ, ഒരാളുടെയും struggle എത്രത്തോളമുണ്ടെന്ന് നമുക്കറിയില്ല, അയാൾ കടന്ന് പോയി കൊണ്ടിരിക്കുന്ന നൂൽപാലം കാണുന്നില്ല. അവരുടെ balance തെറ്റിച്ചു വീഴ്ത്താൻ കാരണക്കാരവാതിരിക്കുക. അത്രമാത്രം..
 
Last edited:

Nallathade uvve
 
Top