തെറ്റിദ്ധരിക്കപ്പെടുമോ എന്ന് പേടിച്ച് ഒരു വാചകം പോലും നൂറുവട്ടം റിഫ്രെയിം ചെയ്യാതെ സംസാരിക്കാൻ പറ്റുന്ന ഒരിടമാണ് പ്രണയം....
ഉള്ളിലെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച് ദീർഘമായി ഒന്ന് നിശ്വസിക്കാൻ പറ്റുന്ന, 'ഡ്രാമ' എന്ന് കേൾക്കാതെ മനസ്സുതുറന്ന് കരയാൻ പറ്റുന്ന ഒരിടം.
അഭിപ്രായങ്ങൾ വ്യത്യാസപ്പെട്ടാലും അവിടുത്തെ Respect മാത്രം മാറില്ല..
വിട്ടുപോകാതിരിക്കാൻ നിരന്തരം കഷ്ടപ്പെടേണ്ടി വരാത്ത, നമ്മൾ വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പുള്ള ഒരിടം. ആ 'പൂമ്പാറ്റക്കാലം' കഴിഞ്ഞ് ഓരോ റിലേഷൻഷിപ്പും പരിണമിക്കേണ്ടത് ഇങ്ങനെയൊരു പക്വതയിലേക്കാണ്.
Safe love doesn't chase or confuse.. it stays, it chooses, and it reassures.