ഹൃദയത്തിൻ ആഴങ്ങളിൽ
ഹൃദയത്തിൻ ആഴങ്ങൾ
തഴുകാൻ നീ എത്തുമ്പോൾ,
സ്നേഹത്തിൻ തലോടൽ
പോലും ഭയന്ന് പോകുന്നു...
ഇടറിയ കാല്പാടുകൾ,
ഇടറാതെ കാക്കാൻ
പരിശ്രമങ്ങൾ ഏറെ
നടത്തിടുന്നു എന്നും...
കൊതിക്കുമാ കരുതൽ
കൈക്കുമ്പിളിൽ നിറയുമ്പോഴും,
ശങ്കിച്ചു മാറി നിന്നു
പോകുന്നുവോ നിരന്തരം...
അതിരില്ലാത്ത സ്നേഹകടൽ
ഇരമ്പൽ കൊള്ളുമ്പോഴും
തിരസ്കാരം മാത്രം
പ്രതീക്ഷിച്ചു പോകുന്നുവോ
അവൻ കാരണം?
പകുത്ത് കൊടുത്താൽ
തീരാത്തവണ്ണം മുളച്ചു
പൊങ്ങും വാത്സല്യത്തിൻ
കണങ്ങൾ, ചുംബനങ്ങളാൽ
പകർന്നു തരാൻ മോഹം
ഹൃത്തിൽ നിറയുമ്പോഴും,
ഇഴുകിച്ചേരാൻ ഭയം
വിലങ്ങുകൾ തീർക്കുന്നു...
ഉണങ്ങിയ പാടുകൾ
മായും മുമ്പ്,
വീണ്ടുമൊരു മുറിവ്
താങ്ങാൻ മനസ്സിനു
കഴിയുമോ, എന്ന ചിന്ത
വല്ലാതെ മുറുകുന്നു ഇപ്പോൾ...
സന്ദേഹം ഏതൊന്നും ഇല്ലാതെ
ഇനിയെന്നും നിൻ്റെ
മാറിലെ ചൂടേറ്റുറങ്ങാൻ
മോഹിച്ചു പോകുന്നു ഞാൻ ഇന്ന്...
View attachment 366483