• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഹൃദയതാളം

harrycane287

Active Ranker
സൗഹൃദം

തണൽവിരിച്ചൊരു വടവൃക്ഷം പോലെ,
തളരുമ്പോൾ ചായുവാൻ ഒരിടം.
വാക്കുകളില്ലാതെ മിണ്ടുന്ന മൗനം,
തമ്മിലറിയുന്ന ആത്മാവിൻ ഗീതം.
വീഴുമ്പോൾ താങ്ങുന്ന കൈവെള്ളയിൽ-
വിരിയുന്നു ലോകത്തിൻ വിശ്വസ്ത ഗേഹം.

കാമം

ഇരുളിൽ പടരുന്ന കാട്ടുതീ പോലെ,
സിരകളിൽ പായുന്ന ചടുല താളം.
മിഴിവാർന്ന സ്വപ്നത്തിൻ മത്തുപിടിച്ച നേരം,
തൊടുമ്പോൾ വിറയ്ക്കുന്ന തനുവിൻ ദാഹം.
നിമിഷാർദ്ധം കൊണ്ടു പെയ്യുന്ന പേമാരി-
കണ്ണിൽ കത്തുന്ന കനലിൻ ഗന്ധം.

പ്രണയം

കടലും നദിയും പുണരും പവിത്രം,
കാമവും സൗഹൃദവും ചേർന്നൊരു സത്യം.
നോവിലും പുഞ്ചിരി വിടർത്തുന്ന മായാജാലം,
കാലം മായ്ക്കത്ത കവിതതൻ ചായം.
രണ്ടല്ല നാമെന്ന തോന്നലിൽ അലിഞ്ഞ്-
ഒന്നായി ഒഴുകുന്ന ജീവന്റെ ലഹരി.
 
Top