പണ്ടെങ്ങോ വായിച്ചു കേട്ട കഥയാണ്..കേൾക്കാത്തവർ കേൾക്കട്ടെ...
ബോഡി ചുമക്കുന്നവരിൽ ഒരാൾ പള്ളിയിലേക്ക് നടക്കുന്നതിനിടെ സ്വകാര്യം പറഞ്ഞു,
"മയ്യിത്തിനു ഭാരം തീരെയില്ല..
ചുമലിൽ ഇരിക്കുന്നത് അറിയുന്നില്ല.."
"സ്വപ്നങ്ങൾ ഇല്ലാതിരുന്ന പെണ്ണായിരിക്കണം.. അതാവും ഭാരം തോന്നാത്തത്..
അല്ലെങ്കിലും ഇത്ര കാലം ഒറ്റക്ക് ജീവിച്ചവൾക്ക് എത്ര സ്വപ്നങ്ങൾ ഉണ്ടാവാനാണ്.."
"ഒപ്പം നടക്കുന്നവൻ മറുപടി നൽകി..
എല്ലാവരും വുളു (അംഗസ്നാനം )ചെയ്തു കഴിഞ്ഞോ?
നിസ്കാരം തുടങ്ങട്ടെ??"
ഉസ്താദ് ആരാഞ്ഞതും ഒരാൾ പുറത്തേക്ക് എത്തി നോക്കി.
ഒരാൾ കൂടിയുണ്ട് എന്ന് അറിയിച്ചു..
കുറച്ചു കഴിഞ്ഞതും ഒരാൾ ചുവന്നു കലങ്ങിയ കണ്ണുകളോടെ വുളു ചെയ്ത് പള്ളിയിലേക്ക് കയറി..
"ഡേയ്, അവനെ മനസ്സിലായോ..?
ഇവളെ കളഞ്ഞിട്ട് നാട് വിട്ട് പോയവനില്ലേ.. മുജീബ്.."
ഒരാൾ തിരിഞ്ഞു നോക്കി അടുത്ത് നിന്നവനോട് മുറു മുറുത്തു...
"ങ് ഹാ... ഇവനെയും കാത്തിട്ടല്ലേ ഇക്കാലമത്രയും ഈ പാവം ഒറ്റക്ക് ജീവിച്ചത്..
ജീവിച്ചിരുന്നപ്പോൾ വരാതെ അവൾ മരിക്കാൻ കാത്തിരുന്നോ നായി..."
ബാക്കി പറയാൻ വരുമ്പോൾ ആണ് താൻ പള്ളിയിൽ നിൽക്കുകയാണെന്ന തിരിച്ചറിവ് അയാൾക്ക് വരുന്നത്.. അയാൾ ആ വാക്കുകൾ വിഴുങ്ങി നേരെ നോക്കി നിന്നു...
ഏറ്റവും പിറകിലായി അവരുടെ അടുത്ത് ആ ചെറുപ്പക്കാരൻ വന്നു നിന്നു...
നിസ്കാരത്തിനിടെ അയാൾ വിങ്ങി പൊട്ടി..
ഒടുവിൽ പള്ളിയിൽ നിന്നും ആളുകൾ തിക്കിതിരക്കി പുറത്തേക്ക് ഇറങ്ങുമ്പോൾ മനുഷ്യരെയെല്ലാം മറി കടന്ന് അയാൾ മയ്യിത്തിനരികിലെത്തി...
ഉസ്താദിന്റെയും കുടുംബക്കാരിൽ ചിലരുടെയും മുഖം വിവർണ്ണമായി..
എങ്കിലും അവളെ ഓർത്ത് ആരും അവനോട് കമാന്നൊരക്ഷരം ഉരിയാടിയില്ല...
മയ്യിത്തിനെ നാല് വശത്തു നിന്നും ആളുകൾ എടുക്കാൻ തുടങ്ങുമ്പോൾ
കുഴഞ്ഞ കൈകളോടെ അവൻ ഒരു വശത്തു എത്തിപ്പിടിച്ചു.
അവളോട് മാപ്പ് ഇരക്കും പ്രകാരമായിരുന്നു ആ പ്രകടനം.
അതുവരെ പുഷ്പം കണക്കെ എടുത്തുയർത്തി പള്ളി വരെ കൊണ്ട് വന്നിരുന്ന മനുഷ്യന്മാർ ഒന്നിച്ചു പണിപ്പെട്ടു ശ്രമിച്ചിട്ടും ആ ശരീരം അനക്കാൻ പോലും അവർക്ക് ആവുന്നില്ല.
ഒടുവിൽ എട്ടോളം ആളുകൾ ഒന്നിച്ചു ചേർന്ന് കഠിനമായ ശ്രമം നടത്തിയപ്പോഴാണ് മയ്യിത്തിനെ അവർക്ക് ഉയർത്താനായത്.
ഖബർ ലക്ഷ്യമാക്കി നടക്കുമ്പോൾ മയ്യിത്തിനെ മറ്റൊരാളുടെ ചുമലിലേക്ക് വെച്ചു കൊടുത്ത് തുടക്കത്തിൽ ഭാരത്തെപ്രതി സംസാരിച്ചിരുന്നയാൾ കൈ വട്ടത്തിൽ കറക്കിയുഴിഞ്ഞു സുഹൃത്തിന്റെ അരികിലേക്ക് ചേർന്നു നടന്നു.
" ഇപ്പോൾ അവൾക്ക് നിറയെ സ്വപ്നങ്ങൾ ഉണ്ട് ട്ടോ...അതും അത്രമേൽ ഭാരമേറിയ എന്തൊക്കെയോ ഭീകര സ്വപ്നങ്ങൾ... "
അയാൾ ഇടതു കൈ കൊണ്ട് വലതു വശത്തെ ചുമലിൽ തടവിക്കൊണ്ടിരിന്നു..
ആ ഭാരം നിറയെ അവനോടുള്ള സ്നേഹമാണെന്നറിയാതെ കുറ്റബോധം പേറി അവനും അവളെയും ചുമന്നു പള്ളിക്കാട്ടിലേക്കു നടന്നു...

Last edited: