രാസാത്തി ഉന്ന കാണാത നെഞ്ച്
കാത്താടി പോലാടുത്...
രാസാത്തി ഉന്ന കാണാത നെഞ്ച്
കാത്താടി പോലാടുത്...
പൊഴുതാഗി പോച് വെലക്കെത്തിയാച്ചു
പൊന്മാനെ ഒന്ന തേടുത്...
രാസാത്തി ഉന്ന കാണാത് നെഞ്ച്
കാത്താടി പോലാടുത്...
എന്റെ മുടിയിഴകളിലൂടെ ആ വിരലുകൾ ഓടിച്ചു കൊണ്ട് പാടികൊണ്ടിരുന്നു. 'എങ്ങനെണ്ട്..അടിപൊളിയല്ലേ!!'
നുണക്കുഴി കാട്ടികൊണ്ട് ചേലോടെ ചിരിച്ചു എന്നെ നോക്കി ചോദിച്ചു.
'ഇപ്പ നല്ല രസായി പാടണണ്ട് ട്ടോ... പാട്ട് പഠിച്ചിണ്ടോ???' 'പാട്ടൊന്നും പഠിച്ചിട്ടില്ല'..
കണ്ണൊന്നു പതിയെ ചിമ്മി പുരികക്കൊടി ഉയർത്തി ഗമയോടെ വീമ്പു പറഞ്ഞു.'അപ്പൊ ആ ഫോട്ടോൽ കണ്ട സമ്മാനം വാങ്ങീത് പാടീട്ടല്ലേ?' അപക്വമായ ബാല്യത്തിലെ 8 വയസ്സുകാരിയുടെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു. 'അതേലോ..' എന്ന് പറഞ്ഞു എന്നെ ഒന്നൂടെ മുറുക്കെ നെഞ്ചോട് ചേർത്തു പിടിച്ചു. എന്റെ ചുണ്ടിന്റെ കോണിലും നിഷ്കളങ്കമായ ഒരു ചിരി വിരിഞ്ഞു.ഇന്നെന്തേ അതോർക്കുമ്പോൾ എന്റെ കണ്ണുകൾ ഈറനണിയുന്നത്? അതേ ഇന്ന് ഞാൻ ആ നെഞ്ചിൽ അല്ല! അമൃത ഹോസ്പിറ്റലിൽ വരാന്തയിൽ മുറ്റത്തേക്ക് നോക്കി നിന്നുകൊണ്ട് നിറഞ്ഞ കണ്ണുകൾ ഇറുക്കി തുടച്ചു.. ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഡോക്ടർ പുറത്തേക്ക് വന്നു. പെട്ടന്നായിരുന്നു ഉമ്മാടെ അലർച്ച, എന്റെ ചെവിയിൽ വണ്ട് മൂളണ പോലെ. ചെവികൾ രണ്ടും കൊട്ടിയടച്ചു. തലക്കൊക്കെ വല്ലാത്ത ഭാരം അനുഭവപ്പെട്ടു.നിലത്തേക്ക് ഊർന്നു വീഴുന്ന പോലെ.. ഞാൻ അങ്ങോട്ട് പോയില്ല. എന്തിനാ പോയിട്ട്!! ആ ശബ്ദം എനിക്കിനി കേൾക്കാനാവില്ല.. ആ ചിരിയും മണ്മറഞ്ഞു പോകും.. അതേ എനിക്കിനി ഉപ്പയില്ല.ഞാൻ എന്റെ മനസ്സിനെ സ്വയം പാകപ്പെടുത്തി എടുക്കാൻ ശ്രമിച്ചു. പെട്ടന്നായിരുന്നു തോളിൽ ഒരു കൈ വന്നു പതിഞ്ഞത്. ' ഡീ.. കരയരുത് ട്ടോ...' ' ഏയ്, കാക്കാക്ക് ന്താ... എനിക്കറിയാ.. ഞാൻ കരയില്ല!' വിളറിയ ചിരിയോടെ ഞാനാ മുഖത്തേക്ക് നോക്കി. കണ്ണുകൾ ചുവന്നു കലങ്ങിയിട്ടുണ്ട്. ' നമ്മുടെ വീട് പോയി.. ഡോക്ടർ പറഞ്ഞ പോലെ എല്ലാം ചെയ്തു.. ഇമ്മാടെ നിസകരോം നോമ്പും എല്ലാം വെറുതെ ആയി.. ന്നിട്ടും ന്താ ഇപ്പാനേ കിട്ടാഞ്ഞേ??'
' യോഗല്ലെടി ' അതും പറഞ്ഞു കൊണ്ട് പിഞ്ചു കുഞ്ഞിനെ പോലെ വിതുമ്പി.ഞാൻ ഒന്നും പറഞ്ഞില്ല.. വീണ്ടും പുറത്തേക് കണ്ണ് പായിച്ചു. മാനം ഇരുണ്ടു കൂടിയിരുന്നു.. തണുത്ത കാറ്റ് എവിടെ നിന്നോ എന്റെ മുടിയിഴയിൽ തട്ടിതലോടി പോയി.. ശക്തിയോടെ മഴ ഭൂമിയിലേക്ക് പ്രവഹിച്ചു. ആ മഴയിലും എന്റെ മനസ്സ് ചുട്ടുപൊള്ളുന്ന മരുഭൂമി ആയി മാറി..
വീട്ടിലെത്തി പലരും ഒരു നോക്ക് കണ്ടു പല കോണിലായി മാറി നിന്നു. ഞാൻ മാറിയില്ല.. ആ മരവിച്ച ശരീരത്തിനരികിൽ ഒരു ദിവസം മുഴുവൻ ഞാൻ ഇരുന്നു. ഒരു തുള്ളി കണ്ണീർ പോലും വീഴാത്ത എന്റെ മുഖം പലരിലും പല ഭാവങ്ങൾ ഉണർത്തി. മരിക്കുന്നതിന് മുന്നേ പറഞ്ഞതാ എന്നോട് കാണണം എന്ന്.. ഞാൻ പോയതാ.. എല്ലാരും കണ്ടു.. പക്ഷെ എന്നെ കാണിച്ചില്ല.. 'ആകെ ഒരു പാസ്സ് ഒള്ളു.. ഉപ്പാടെ കൂട്ടുകാരൻ വന്നിട്ടുണ്ട് നിനക്ക് ഇനിം ഓപ്പറേഷൻ കഴിഞ്ഞാലും കാണാലോ' എന്നായിരുന്നു നിർദേശം.. ഞാൻ ഒന്നും പറഞ്ഞില്ല. ന്നിട്ടിപ്പോ ന്തായി??? ഇനി.. കുഴീലേക്ക് വെക്കണ വരെ ഞാൻ കണ്ടോളാ..മൂന്ന് കെട്ടും കെട്ടി വെള്ള പുതപ്പിച്ചു പോണ വരെ ഞാൻ നോക്കി കൊണ്ടിരുന്നു. നെഞ്ചിൽ കത്തി കൊണ്ട് കീറണ വേദന തോന്നി, എന്നിട്ടും ഞാൻ ന്താ കരയാതെ!! ഇനി ഞാനും മരിച്ചോ? ന്തായാലും ഇപ്പാടെ പരാതി മാറിക്കാണും.. ഞാനുണ്ടാർന്നല്ലോ കൂടെ.. മണ്ണിലേക്ക് വെക്കണ വരെ..✍