• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

വിട...!

kadal

Epic Legend
Chat Pro User
.
എസ്. പി വെങ്കിടേഷ് -
തൊണ്ണൂറുകളിലെ മലയാള സിനിമയെ സംഗീതസാന്ദ്രമാക്കിയ ആ പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ പ്രണയവും വിരഹവും ഒരുപോലെ പെയ്തിറങ്ങും. തമിഴ്നാട്ടിൽ നിന്ന് വന്ന് മലയാളിയുടെ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞ സംഗീത സംവിധായകൻ.
ജോൺസൺ മാസ്റ്ററും രവീന്ദ്രൻ മാസ്റ്ററും കൊടുമുടിയിൽ നിന്നിരുന്ന കാലത്ത്, തന്റേതായ ഒരു ശൈലിയിലൂടെ അദ്ദേഹം നമുക്ക് സമ്മാനിച്ചത് വിസ്മയിപ്പിക്കുന്ന മെലഡികളാണ്. പാട്ടുകളിൽ മാത്രമല്ല, പശ്ചാത്തല സംഗീതത്തിലും (BGM) അദ്ദേഹം ഒരു വിസ്മയമായിരുന്നു. ഒരുപക്ഷേ അദ്ദേഹം അർഹിച്ച അത്രയും വലിയ പുരസ്കാരങ്ങളോ അംഗീകാരങ്ങളോ അദ്ദേഹത്തെ തേടിയെത്തിയില്ലെങ്കിലും, മലയാളിയുടെ പാട്ടുപെട്ടിയിൽ എസ്.പി. വെങ്കിടേഷ് എന്ന പേര് എന്നും സ്വർണ്ണലിപികളിൽ ഉണ്ടാകും.
ആദരാജ്ഞലികൾ! :(
.

 
Last edited:
Top