Galaxystar
Favoured Frenzy
ഓർമ്മകൾക്ക് മീതെ മനസ്സ് പായുമ്പോൾ ,എന്നിൽനിന്ന്
എന്നോ നഷ്ടമായ ഒരിടം മാത്രം
തിരഞ്ഞ് നടക്കാതെ തേടി എത്താറുണ്ട്..
എന്നെ തന്നെ കണ്ടെടുക്കുംപോലെ
ഉള്ളം മെല്ലെ തലോടാറുണ്ട്
പിഞ്ചുകുഞ്ഞിൻ്റെ കുഞ്ഞിളം പാദമെന്നപോലെ..
നോവിൻ്റെ കണികകൾ ചിതറി വീണിട്ടുണ്ടെങ്കിലും ഹൃദയം ആദ്യാവസാന അനുഭവത്തെ മൃദുവായ് തന്നെ കൊത്തിവെച്ചതിനാലാകാം..
അഗാധമായ് ഉൾക്കൊള്ളുന്നതെന്തും
തുടച്ചു നീക്കാനാകില്ലെന്ന സത്യത്തിനുള്ളിൽ ചിന്തകൾ വട്ടമിട്ട് പറക്കുന്നു,
എടുത്തെറിയാനൊ മാറ്റിവെക്കാനൊ പറ്റിയൊരിടം കണ്ടെത്താനാകാതെ..
പുൽക്കൂടൊരുക്കുന്ന കുഞ്ഞിൻ്റെ കൗതുകത്തോടെ വർണ ബൾബുകളാൽ അലങ്കരിച്ച് സൂക്ഷ്മതയോടെ
മനസ്സ് ഒരിടം കൊടുത്തിരിക്കുന്നു..
കുറ്റപ്പെടുത്താനൊ പുറം തിരിഞ്ഞ് പോകാനൊ കഴിയാതെ ഇടക്കങ്ങനെ നോക്കി നിൽക്കാറുണ്ട് , എന്നോ മറഞ്ഞ്- പോയ പ്രിയമുള്ളതിനെ..
അനുഭവങ്ങളെ കൊണ്ടു തരാനായ് മാത്രം ചിലത് ജീവിതത്തിലേക്ക് കടന്നുവരാറുണ്ട്, വാൽനക്ഷത്രമെന്ന കേട്ട് കേൾവിയിൽ മാനത്തേക്ക് മിഴിനട്ടിരിക്കുമ്പോൾ
അങ്ങനെ ഒരു ദിവസം മിന്നി മറഞ്ഞ്
പോകും പോലെ ഒരനുഭവമായ്.