• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

രണ്ടുപേർ തമ്മിലുള്ള....

nandini00

Favoured Frenzy
രണ്ടുപേർ തമ്മിലുള്ള സൗഹൃദമായിക്കോട്ടെ, പ്രണയമായിക്കോട്ടെ, അതിനപ്പുറമുള്ള ഏതെങ്കിലും ബന്ധമായിക്കോട്ടെ…
ആ ബന്ധത്തിന്റെ ഏറ്റവും മനോഹരമായ വശം, ചില സന്തോഷങ്ങളും ചില രഹസ്യങ്ങളും അവർക്കിടയിൽ മാത്രം ഒതുങ്ങണം എന്നതാണ്.❤️

കാരണം, രണ്ടുപേർ തമ്മിലുള്ള ഒരു ബന്ധത്തെ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയുന്നത് പലപ്പോഴും ആ രണ്ടുപേർക്ക് മാത്രമാണ്. മൂന്നാമതൊരാൾക്ക് അവരുടെ അടുപ്പത്തിന്റെയും അകൽച്ചയുടെയും, ചിരികളുടെയും വേദനകളുടെയും ആഴം പൂർണ്ണമായി മനസ്സിലാകണമെന്നില്ല.

അവർ നല്ല രീതിയിൽ തുടരട്ടെ…
അല്ലെങ്കിൽ പിണങ്ങി അകന്നുപോകട്ടെ…
ബന്ധം അവസാനിച്ചാലും, ഒരിക്കൽ വിശ്വാസത്തോടെ പറഞ്ഞ രഹസ്യങ്ങൾ മറ്റൊരാളുടെ മുന്നിൽ തുറന്നുവെക്കാതിരിക്കുക.

കാരണം, ഒരാളുടെ രഹസ്യം അറിയുന്നത് വിശ്വാസമാണ്.
ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നത് ആ ബന്ധത്തിന്റെ വാല്യൂ കാത്തു സൂക്ഷിക്കൽ ആണ്.❤️

ഒരിക്കൽ നമ്മുടെ പ്രിയപ്പെട്ടവരായിരുന്ന മനുഷ്യരെ, ബന്ധം അവസാനിച്ചുവെന്ന കാരണത്താൽ മറ്റുള്ളവരുടെ മുന്നിൽ മോശക്കാരാക്കി കാണിക്കേണ്ടതില്ല.

നമ്മൾ സ്നേഹിച്ച മനുഷ്യരുടെ ഇമേജ്, അവർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ ഇല്ലയോ എന്നതിനെക്കാൾ, നമ്മുടെ വാക്കുകളിൽ എപ്പോഴും നല്ലതായിത്തന്നെ ഇരിക്കട്ടെ.❤️

അവർ ഒരിക്കൽ നമ്മുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നേടിയവരാണെങ്കിൽ, ആ സ്ഥാനത്തിന്റെ ഓർമ്മയെങ്കിലും നമ്മൾ മാനിക്കണം.❤️

ബന്ധം അവസാനിച്ചാലും…
സ്നേഹം മാറിയാലും…
വഴികൾ വേർപിരിഞ്ഞാലും…

നമ്മുടെ പ്രിയപ്പെട്ട മനുഷ്യർ എന്നും മറ്റുള്ളവരുടെ മുന്നിൽ നല്ല മനുഷ്യരായിത്തന്നെ ഇരിക്കട്ടെ.
അവരുടെ കുറവുകൾ നമ്മൾ അറിയുന്നുണ്ടെങ്കിൽ പോലും, അത് ലോകത്തോട് വിളിച്ചുപറയേണ്ടതില്ല.❤️

കാരണം, സ്നേഹിച്ച ഒരാളെ സംരക്ഷിക്കുന്നത് അയാൾ കൂടെയുണ്ടായിരിക്കുമ്പോൾ മാത്രം അല്ല…
അയാൾ കൂടെയില്ലാത്തപ്പോഴും അയാളുടെ മാന്യത കാത്തുസൂക്ഷിക്കുമ്പോഴാണ്. ❤️

അങ്ങനെയുള്ള ബന്ധങ്ങളാണ് അവസാനിച്ചാലും മനോഹരമായി ബാക്കിവരുന്നത്.
അങ്ങനെയുള്ള മനുഷ്യരാണ് നമ്മുടെ ഓർമ്മകളിലും എന്നും നല്ലവരായി തുടരുന്നത്.❤️
128653.jpg
 
View attachment 430041
Thats quite a lovable relation when we keep those secret i have one do you have any
 
Top