nandini00
Favoured Frenzy
മൗനത്തിലൊളിപ്പിച്ച
ചില പ്രണയങ്ങളുണ്ട്..
ഒരു നോട്ടത്തിലൂടെ ഹൃദയത്തിൽ
പനിനീർ മഴ പെയ്യുന്ന പ്രണയം..
ഒരു പുഞ്ചിരി കൊണ്ട് ഒരായിരം
ജന്മങ്ങൾ ജീവിച്ചു തീർത്ത പ്രണയം..
ഓർമ്മകളുടെ കിളിവാതിൽക്കൽ ഇടയ്ക്കിടെ എത്തിനോക്കുന്ന പ്രണയം..
സ്വന്തമായില്ലെങ്കിലും
ഹൃദയം കൊണ്ട് ഒന്നായിതീരുന്ന പ്രണയം..
നിബന്ധനകളില്ലാത്ത..
പിടിച്ചുവാങ്ങലുകൾ ഇല്ലാത്ത..
അവകാശവാദങ്ങൾ ഇല്ലാത്ത..
ഒരിക്കലും മരിക്കാത്ത പ്രണയം..
ഉച്ചരിച്ച് അശുദ്ധമാക്കാത്ത വാക്ക് പോലെ.. മൗനം കൊണ്ട് കവിതകൾ രചിച്ച പ്രണയം.
മനസ്സിന്റെ ശ്രീകോവിലിൽ ഏഴുതിരിയിട്ട നിലവിളക്കായി കത്തിനിൽക്കുന്ന പ്രണയം..
മൗനങ്ങളാൽ
അഷ്ടപദി പാടിയുണർത്തി..
പുഞ്ചിരികളാൽ
കണ്ണനിൽ അലിഞ്ഞുചേർന്ന
രാധാസങ്കല്പം പോലെ അനശ്വരമായ പ്രണയം...