nandini00
Favoured Frenzy
മൗനം വെറും നിശ്ശബ്ദത മാത്രമല്ല,
ഹൃദയം ഒളിപ്പിച്ചു വയ്ക്കുന്ന,
അധരങ്ങൾ അടച്ചുസൂക്ഷിക്കുന്ന,
അനവധി വാക്കുകളുടെ ലോകമാണ്.
വാക്കുകൾക്ക് വഴിയില്ലാതാകുമ്പോൾ
ഹൃദയം തിരഞ്ഞെടുക്കുന്ന
ഒറ്റപ്പെട്ട വഴിയാണ് മൗനം.
അറിയാതെ ഏറ്റ മുറിവുകളുടെയും
പറയാൻ കഴിയാത്ത സത്യങ്ങളുടെയും
മറയാണത്.
ചിലപ്പോഴത്
പറഞ്ഞാൽ നഷ്ടമാകുമെന്ന ഭയത്താൽ
ഹൃദയം പിടിച്ചുനിർത്തുന്ന
ഒരു പ്രണയമാണ്.
ഒരാളുടെ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന
ആയിരം ചോദ്യങ്ങളുടെ
നിശ്ശബ്ദ സമുദ്രമാണീ മൗനം.
പക്ഷെ,
അവയുടെ തിരമാലകൾ പലപ്പോഴും
അധരങ്ങളിലെത്തുന്നതിന് മുമ്പ്
ഉളിലെ ആഴങ്ങളിലേക്ക് തന്നെ
തിരിച്ചു പോകും.
ചില വികാരങ്ങൾ
വാക്കുകളാൽ പ്രകടമാക്കിയാൽ
അവ ചെറുതായിപ്പോകും.
അതിനാലാവാം
അവയെ ഹൃദയത്തിന്റെ ആഴത്തിൽത്തന്നെ
നിശ്ശബ്ദമായി സൂക്ഷിക്കുന്നത്.
ഹൃദയം ഒളിപ്പിച്ചു വയ്ക്കുന്ന,
അധരങ്ങൾ അടച്ചുസൂക്ഷിക്കുന്ന,
അനവധി വാക്കുകളുടെ ലോകമാണ്.
വാക്കുകൾക്ക് വഴിയില്ലാതാകുമ്പോൾ
ഹൃദയം തിരഞ്ഞെടുക്കുന്ന
ഒറ്റപ്പെട്ട വഴിയാണ് മൗനം.
അറിയാതെ ഏറ്റ മുറിവുകളുടെയും
പറയാൻ കഴിയാത്ത സത്യങ്ങളുടെയും
മറയാണത്.
ചിലപ്പോഴത്
പറഞ്ഞാൽ നഷ്ടമാകുമെന്ന ഭയത്താൽ
ഹൃദയം പിടിച്ചുനിർത്തുന്ന
ഒരു പ്രണയമാണ്.
ഒരാളുടെ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന
ആയിരം ചോദ്യങ്ങളുടെ
നിശ്ശബ്ദ സമുദ്രമാണീ മൗനം.
പക്ഷെ,
അവയുടെ തിരമാലകൾ പലപ്പോഴും
അധരങ്ങളിലെത്തുന്നതിന് മുമ്പ്
ഉളിലെ ആഴങ്ങളിലേക്ക് തന്നെ
തിരിച്ചു പോകും.
ചില വികാരങ്ങൾ
വാക്കുകളാൽ പ്രകടമാക്കിയാൽ
അവ ചെറുതായിപ്പോകും.
അതിനാലാവാം
അവയെ ഹൃദയത്തിന്റെ ആഴത്തിൽത്തന്നെ
നിശ്ശബ്ദമായി സൂക്ഷിക്കുന്നത്.
