മൗനം കൊണ്ട് മുറിവേൽപ്പിക്കാൻ നിനക്ക് കഴിയും.
പക്ഷെ വാക്കുകൾ കൊണ്ടെന്നെ മുറിവേൽപ്പിക്കാൻ നിനക്ക് കഴിയില്ല.
കാരണംഅത്രമേൽ നീയെന്നെ സ്നേഹിക്കുന്നു.ഞാനറിയാതെപോകുന്ന ഒരു നീയും നീയറിയാത്ത ഞാനും മൗനത്തിൽ തീർത്ത ഒരു നൂൽപ്പാലത്തിലൂടെ ഒരുമിച്ചു സഞ്ചരിക്കുമ്പോൾ
നാമിരുവർക്കും നഷ്ടമാവുന്നത് സമയമാണ്,
ഒരുപിടി നല്ല നിമിഷങ്ങളും..ഒരു മൗനത്തിൽ ചുരുങ്ങുകയാണോ എല്ലാം ...
ഒരു ശംഖിലെന്ന പോലെ
ആർത്തിരമ്പും തിരപോലുള്ള സ്നേഹവും,
എണ്ണിയാൽ ഒടുങ്ങാത്ത നക്ഷത്രക്കൂട്ടങ്ങളും,
ഇടിവെട്ടും മിന്നൽ പിണറുമോടെ
പെയ്ത ആ തുലാവർഷവും എല്ലാം എല്ലാം....
“മൗനം കൊണ്ട് വാക്കുകൾക്കതീതമായ ഒരു മധുര പ്രതികാരം“...