Galaxystar
Active Ranker
മൗനമായി പ്രതികരിക്കുന്നവരുണ്ട്..
തന്റെ ജീവിതത്തിലെ എന്തിനോടും ഏതിനോടും മൗനമായ് പ്രതികരിക്കുന്നവർ..

തന്റെ ഇഷ്ടങ്ങളും നഷ്ടങ്ങളുമെല്ലാം മൗനമായ് നോക്കികാണുന്നവർ..
മൗനത്തെ കൂട്ടുപിടിക്കുന്നവർ..
മൗനത്തെ മാത്രം പ്രണയിക്കുന്നവർ..
മനസ്സിന്റെ അടിത്തട്ടിൽ
വെന്തുരുകുന്ന സങ്കടം
പുറത്തു കാണിക്കാതെ
എല്ലാവരോടും മൗനമായ് പ്രതികരിക്കുന്നവർ..
ആരോടുമൊരു പരാതിയും
പറയാതെ മാറിനിൽക്കുന്നവർ..
ആർക്കുമൊരു ഭാരമാവാത്തവർ..
താൻ കാരണം ആർക്കുമൊരു
ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവർ..
മൗനമായ് പ്രതികാരം ചെയ്യുന്നവർ
പലപ്പോഴും കൂരമ്പുകൾ പോലുള്ള വാക്കുകൾക്കു മുന്നിൽ മൗനമായ്
ചിരിക്കാൻ കഴിയുന്നവരാണ്..
തനിക്കു നഷ്ടപ്പെട്ടതും
താൻ വേണ്ടെന്നു വച്ചതുമെല്ലാം
കണ്മുന്നിൽ തെളിയുമ്പോൾ പോലും
മൗനമായ് അറിയാത്ത മട്ടിൽ ശ്രദ്ധിക്കാതിരിക്കുന്നവര്‍..
മൗനമായ് പ്രതികരിക്കുന്നവർക്ക്
വാക്കുകൾ കിട്ടാത്തത് കൊണ്ടാവില്ല..
ഒരു പക്ഷെ അവരുടെ ആഗ്രഹങ്ങള്‍ മറ്റുള്ളവർ മനസ്സിലാക്കിയിരുന്നെങ്കിൽ പൊട്ടിച്ചിരിയുടെ വാദ്യഘോഷമായേനെ..
ചില മൗനങ്ങൾ നല്ലതിന് വേണ്ടിയാണ്.. ഒരുപാട് പേരുടെ സന്തോഷത്തിനു വേണ്ടി സ്വയം മൗനം പാലിച്ചു ആർക്കൊക്കെയോ വേണ്ടി വെന്തുരുകലാണ്..
മൗനമായ് പ്രതികരിക്കുന്നവരുടെ
ചിരിക്കുന്ന ചുണ്ടുകൾക്ക് പിന്നിൽ
ഒരുപാട് കഥകൾ പറയാനുണ്ടാവും.. നഷ്ടങ്ങളുടെ മേമ്പൊടിയുള്ള
ഒരായിരം കഥകൾ..!
മൗനമായ് പ്രതികരിക്കാൻ കഴിയുക എന്നതൊരു അനുഗ്രഹമാണ്..
ഒരുപാട് പേരുടെ സന്തോഷങ്ങൾക്കു മുന്നിൽ സ്വയം തോൽക്കാൻ കഴിയുക എന്നതും..