.
പുറമേ നോക്കുമ്പോൾ ശാന്തമായ കടൽ പോലെയാണ് ചില മനുഷ്യർ. അവർക്ക് പറയാൻ കാര്യമായി കഥകളൊന്നുമില്ലെന്ന് ഒറ്റനോട്ടത്തിൽ നമുക്ക് തോന്നും. ആൾക്കൂട്ടത്തിനിടയിലും അധികം സംസാരിക്കാതെ, ആരുടെയും ശ്രദ്ധയിൽ പെടാതെ, ആരും തുറന്നു വായിക്കാത്ത പുസ്തകങ്ങൾ പോലെയാണവർ ജീവിക്കുന്നത്.
എന്നാൽ, ഒരിക്കലെങ്കിലും അവരിലേക്ക് ഒന്നു ചേർന്നിരുന്ന് നോക്കണം. അപ്പോഴറിയാം, ആ മൗനത്തിന് പിന്നിൽ അവർ കുഴിച്ചുമൂടിയത് എത്രമാത്രം ഭംഗിയുള്ളതും എന്നാൽ നോവിക്കുന്നതുമായ അനുഭവങ്ങളാണെന്ന്. പുറത്തു പറയാനാവാതെ സ്വന്തം ഹൃദയത്തിൽ അവർ സൂക്ഷിച്ചുവെച്ച വലിയൊരു ലോകം അവിടെയുണ്ട്.
പലപ്പോഴും സ്വന്തം കാര്യങ്ങൾ പറയുന്നതിനേക്കാൾ, മറ്റുള്ളവരെ കേൾക്കാനാണ് അവക്ക് ഇഷ്ടം. സ്വന്തം കഥകൾ മറ്റുള്ളവരോട് പറയാതിരിക്കാൻ അവർക്ക് അവരുടേതായ കാരണങ്ങൾ ഉണ്ടാവാം. തങ്ങളുടെ ആഴത്തിലുള്ള സങ്കടങ്ങളെ മനസ്സിലാക്കാനുള്ള പാകത കേൾക്കുന്നവർക്ക് ഉണ്ടാവണമെന്നില്ല എന്ന തോന്നലാകാം അവരെ നിശബ്ദരാക്കുന്നത്. തന്റെ ജീവിതം മറ്റുള്ളവരുടെ മുന്നിൽ വെറുമൊരു തമാശയായി മാറുമോ എന്നവർ ഭയക്കുന്നുണ്ടാകാം. അല്ലെങ്കിൽ, തന്റെ സങ്കടങ്ങൾ കേട്ട് പ്രിയപ്പെട്ടവർ കൂടി വേദനിക്കേണ്ട എന്ന് കരുതിയാവാം അവർ ഈ മൗനം പാലിക്കുന്നത്. അതിലുപരി, തളർന്നിരിക്കുമ്പോൾ മറ്റുള്ളവർ നൽകുന്ന സഹതാപത്തിന്റെ നോട്ടം അവർക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാവാം.
എങ്കിലും, അവരുടെ ഈ മൗനവും ഒരു നീണ്ട കാത്തിരിപ്പാണ്. പറയാതെ തന്നെ തന്റെ മനസ്സ് വായിക്കാൻ കഴിയുന്ന, തന്നെ പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കുന്ന ഒരാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ആൾക്കൂട്ടത്തിൽ എവിടെവെച്ചെങ്കിലും അങ്ങനെ ഒരാളെ കണ്ടെത്തിയാൽ, കാലങ്ങളായി അടക്കിവെച്ച ആ മൗനത്തിന്റെ വലിയ മതിൽ പതുക്കെ അലിഞ്ഞില്ലാതാകും. പിന്നെ അവർ വാചാലരാകും; കാലങ്ങളായി അവരുടെ മൗനം ഒളിപ്പിച്ച കഥകൾ മുഴുവനും അവർ ആ പ്രിയപ്പെട്ടൊരാൾക്ക് മുന്നിൽ തുറന്നുവെക്കും.