അവനിലെ ഭ്രാന്തിനെ, അവനോളം തന്നെ മനസിലാക്കിയവർ ആരും തന്നെ ഇല്ലായിരുന്നു....
ജീവിതം കൈ വിട്ടു പോയി എന്ന തോന്നലുകൾ എന്നൊക്കെ ഉള്ളിൽ അലയടിച്ചു ഉയർന്നപ്പോഴും...
പ്രതീക്ഷ വിടാതെ തന്നെ മാത്രം നോക്കി കാണുന്ന, പ്രായം ആയ രണ്ടു കണ്ണുകളുടെ ഓർമ്മചിത്രം തന്നെ ധാരാളമായിരുന്നു, ഉയർന്നു വന്ന തിരമാലകളുടെ മുകളിൽ അവനു കാഴ്ച കിട്ടാൻ...
ഇറങ്ങും തോറും മുന്നിലേക്ക് കാണുന്ന ഇരുൾ പടർന്ന ലോകത്തേക്ക്, ഓരോ പടവിലെന്ന പോൽ സൂക്ഷ്മതയോടെ ഇറങ്ങുമ്പോഴും... എവിടെ നിന്നോ വന്ന ധൈര്യം മാത്രം ആണ് ആകെ ഉള്ള കൈമുതൽ...
ഇതിനോടകം തന്നെ യാത്ര നടത്തിയ നാൾവഴികളിലൂടെ ഒരു തിരിഞ്ഞു നോട്ടം അവനാൽ സാധ്യമല്ല...
അതിനു മുൻപേ തന്നെ, ഏതെങ്കിലും ഒരു കരയിൽ തന്റെ ലക്ഷ്യം കാണണം എന്ന ചിന്തയിൽ,
ഒറ്റക്ക്, വൻ തിരമാലകളെ ഭേദിച്ചു മുന്നോട്ടു നീങ്ങുന്ന ഒരു കപ്പലിന്റെ നായകനെ പോലെ... മുന്നിലേക്ക് മാത്രം അവന്റെ നോട്ടം ചുരുങ്ങി...