• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മിഴിനീർ സ്വപ്‌നങ്ങൾ ***********************

Galaxystar

Favoured Frenzy
നീർമിഴിക്കോണുകൾ പരിഭവഛായയിൽ
കനവിലും തൂവുന്നിതീറൻ കാഴ്ച്ചകൾ ;
മിഴികളിലൊളിയുന്ന നോവിന്നലകളിൽ
കരിനിഴലോളങ്ങൾ നിഴലണിഞ്ഞീടുന്നു.

യാത്രാമൊഴിയൊന്നധരം വിതുമ്പുകിൽ
അശ്രുബിന്ദുക്കൾ കനവിലീറൻ കുടയവേ ;
കനവുണർത്തിയ മിഴിയിണക്കോണുകൾ
വിധിയുടെ തൂവാലയാലഴലുകളൊപ്പുന്നു.

കണ്ടതങ്ങത്രയും നഷ്ടസ്വപ്നങ്ങളോ...?
കാലം വിതച്ച മോഹഭംഗങ്ങളോ...?
കദനങ്ങൾ കനലായെരിയുന്ന വേവിൽ
കനവും കവർന്നുവോ ആഴിപോലഴലും .

വർണ്ണദളങ്ങൾ പൊഴിഞ്ഞ പൂന്തണ്ടുപോൽ...
ഓർമ്മദളങ്ങൾ കനവിലൊളിയുന്നു ;
ഇടറിയകലുന്ന നൊമ്പരക്കാഴ്ച്ചകൾ
കണ്ണിലും കനവിലുമാടീടുന്നു നിത്യം.
FB_IMG_1758182177256.jpg

 
Top