Galaxystar
Favoured Frenzy
മാഷേ.. ജീവിതത്തിൽ അകമഴിഞ്ഞ് സ്നേഹിക്കാൻ ഒരാളുണ്ടാവുക എന്നതാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം എന്ന് എനിക്ക് തോന്നുന്നു..
ചിലപ്പോൾ എന്റെ
ധാരണപ്പിശകാകാം..
അല്ലെങ്കിൽ ഞാൻ എന്റെ സ്വാതന്ത്ര്യത്തിന് പുതിയ നിർവചനം എഴുതുകയുമാവാം..
നിന്നിൽ നഷ്ടപ്പെടുക
എന്നതാണ് എന്റെ സ്വാതന്ത്ര്യം..
എനിക്കറിയാം നിന്നോടൊപ്പമാകുമ്പോൾ ഞാൻ കെട്ടഴിച്ചിട്ട ഒരു ഇളം കാറ്റു പോലെയാണ്..
ചിന്തകൾ പറന്നു പറന്നു പോകുന്നപോലെ..
സ്വപ്‌നങ്ങൾ നിറഞ്ഞു വിരിയുന്നപോലെ..
മനസ്സിന്റെ അകത്തളങ്ങളിൽ കൊളുത്തിവലിക്കാൻ ഒരു പേര്..
പലരും സ്വാതന്ത്ര്യം എന്നാൽ..
എല്ലാവരിലും നിന്ന് ഒറ്റപ്പെട്ട്
അവനവന്റെ മാത്രം ലോകങ്ങളിൽ അവനവന്റെ ഇഷ്ടംപോലെ ജീവിക്കുക എന്നാണല്ലോ കരുതുന്നത്..
എനിക്ക് തനിയെയുള്ള ഇഷ്ടങ്ങളില്ല..!
എന്റെ എല്ലാ ഇഷ്ടങ്ങളിലും
നീയുണ്ട്..
നിന്റെ ഓർമ്മകൾ ഉണ്ട്..
നിന്റെ ഗന്ധമുണ്ട്..
നീയെന്ന നിറക്കാഴ്ചയുണ്ട്..
മാഷേ......
എന്റെ കടലാണ് നീ..
കടലിനോളം സ്വാതന്ത്ര്യം ആർക്കുമില്ലല്ലോ...
എന്റെ മഴയാണ് നീ..
മഴപോലെ ഇടയ്ക്ക് ചാറിയും
ഇടയ്ക്ക് തകർത്തു പെയ്തും
എന്റെ ആത്മാവിലേക്ക് നീ ഒഴുകിയിറങ്ങാറുണ്ടല്ലോ..
എന്റെ കാറ്റാണ് നീ..
ചിലപ്പോഴൊക്കെ..
ഇളം തെന്നൽ പോലെ
തൊട്ടു തലോടിയും.
മറ്റു ചിലപ്പോൾ..
ശീതകാറ്റ് പോലെ
പട൪ന്നു കയറിയും..
ചില സമയത്ത്..
പാതിരാകാറ്റ് പോലെ
എന്നിൽ പൂത്തുലഞ്ഞും..
ആർത്തിരമ്പുന്ന തിരകളെ പോലെ
എന്നിൽ അലിഞ്ഞു ചേരുമ്പോൾ..
മഴയായും കാറ്റായും
നീ തന്നുപോകുന്ന ഊർജ്ജവും..
ഉണർവും.. ഉന്മാദവും.. നിന്റെ പ്രണയവും എത്ര കാത്തിരുന്നാലും എന്നിൽ നിന്ന് ഇറങ്ങിപ്പോകാറില്ല..