മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും ഒരേ പോലെ പ്രിയപ്പെട്ടവൾ.... സൂര്യന്റെ കൊടും വേനൽച്ചൂടിൽ നിന്നൊരു ആശ്വാസം പകരാൻ മേഘങ്ങളിൽ ചേക്കേറി ഭൂമിയുടെ മാറിലേക്ക് അവൾ പാറിപ്പറന്നു അവളുടെ പ്രണയം പകർന്നു.. അവളുടെ ആ പെരുമഴ പെയ്ത്തിൽ മനുഷ്യർക്കൊപ്പം ഭൂമിയും മതിമറന്നു ആടുന്നു..... പെയ്തു തോർന്നു അവൾ അകലുമ്പോഴും കണ്ണിലേക്ക് ഒരു മാരിവില്ലിന് നിറങ്ങളിലൂടെ ഒരു മയകാഴ്ച സമ്മാനിച്ച എവിടേക്കോ വീണ്ടും പോയി മറയുന്ന ഒരു പെരുമഴ കാലം... ഭൂമിയുടെ വസന്തകാലം...

