നിന്റെ ഓർമ്മകളിൽ പോലും ഞാൻ അന്യൻ ആയിരിക്കുന്നു.
നിന്റെ കാഴ്ചകളിൽ ഇന്നെന്റെ മുഖമില്ല. നിന്റെ കേൾവികളിൽ എന്റെ ശബ്ദം ഇല്ലാതെയായിരിക്കുന്നു.
മൗനം പടർന്നു പന്തലിച്ച നമുക്കിടയിൽ എത്ര വേഗമാണ് നീ എന്നെ മറവിയിലേക്കു പറിച്ചു നട്ടത്.
എന്റെ കൺവെട്ടത്തു നിന്ന് നിനക്ക് മാറി നിൽക്കാം.
എന്റെ ശബ്ദങ്ങൾക്ക് ചെവി തരാതെ ഇരിക്കാം.
അപ്പോഴും നിന്നെ കുറ്റപ്പെടുത്താതെ ഈ ഹൃദയത്തിൽ തന്നെ ചേർത്ത് വെച്ചിട്ടുണ്ട് ഞാൻ.
നിന്റെ മാറ്റങ്ങളൊക്കെ കണ്ടു ഒരു ചെറുചിരിയോടെ...
