Galaxystar
Favoured Frenzy
കാത്തിരിപ്പുകൾ
വെറുതെ ആവുമ്പോൾ
ഉള്ളിൽ നിന്നൊരു
നെടുവീർപ്പ് ഉയർന്നുവരും..
എത്ര സ്നേഹിച്ചാലും
വിലയില്ലാതാവുന്നതാണ്
പ്രണയം എന്ന് മനസിൽ
ചിന്തകൾ നിറയും..
പറഞ്ഞുതീർത്ത
ഇഷ്ടങ്ങളുടെ കണക്കുകൾ
എവിടെയോ തെറ്റിയെന്നു
തോന്നിത്തുടങ്ങും..
ഒന്നും ഒരിക്കലും
സ്വന്തമല്ലെന്നു മനസ്സിനെ
പറഞ്ഞു തിരുത്തും
തിരിച്ചു നടക്കാൻ ശ്രമിച്ചാലും
അനുസരണക്കേട്
ഹൃദയത്തിനെന്നും ശീലമാകും..
തിരിച്ചെത്തുമെന്നും
തിരികെ വിളിക്കുമെന്നും
വെറുതെ ചിന്തിച്ചു നിൽക്കും..
സ്നേഹത്തേക്കാൾ
മറവികൾ ശീലമാകുന്ന
ഹൃദയങ്ങളിൽ
ഒരാളും വേരുറപ്പിക്കില്ലന്ന്
ആരോ പറയുന്നുണ്ടായിരുന്നു..
ഏറെ സ്നേഹിച്ചു
പിരിഞ്ഞു പോയൊരാളുടെ
നോവുകൾ മാത്രമായവ
ഉള്ളിൽ മുഴങ്ങി നിന്നു.
തിരിച്ചുപോകാൻ
വഴിയറിയാതെ ഞാനും.....
വെറുതെ ആവുമ്പോൾ
ഉള്ളിൽ നിന്നൊരു
നെടുവീർപ്പ് ഉയർന്നുവരും..
എത്ര സ്നേഹിച്ചാലും
വിലയില്ലാതാവുന്നതാണ്
പ്രണയം എന്ന് മനസിൽ
ചിന്തകൾ നിറയും..
പറഞ്ഞുതീർത്ത
ഇഷ്ടങ്ങളുടെ കണക്കുകൾ
എവിടെയോ തെറ്റിയെന്നു
തോന്നിത്തുടങ്ങും..
ഒന്നും ഒരിക്കലും
സ്വന്തമല്ലെന്നു മനസ്സിനെ
പറഞ്ഞു തിരുത്തും
തിരിച്ചു നടക്കാൻ ശ്രമിച്ചാലും
അനുസരണക്കേട്
ഹൃദയത്തിനെന്നും ശീലമാകും..
തിരിച്ചെത്തുമെന്നും
തിരികെ വിളിക്കുമെന്നും
വെറുതെ ചിന്തിച്ചു നിൽക്കും..
സ്നേഹത്തേക്കാൾ
മറവികൾ ശീലമാകുന്ന
ഹൃദയങ്ങളിൽ
ഒരാളും വേരുറപ്പിക്കില്ലന്ന്
ആരോ പറയുന്നുണ്ടായിരുന്നു..
ഏറെ സ്നേഹിച്ചു
പിരിഞ്ഞു പോയൊരാളുടെ
നോവുകൾ മാത്രമായവ
ഉള്ളിൽ മുഴങ്ങി നിന്നു.
തിരിച്ചുപോകാൻ
വഴിയറിയാതെ ഞാനും.....
