എന്നെയൊന്ന് മനസ്സിലാക്കിയെങ്കിൽ എന്നു ഒരിക്കലെങ്കിലും കൊതിക്കാത്ത മനുഷ്യർ ഇല്ല...എവിടെയായാലും...എനിക്കിങ്ങനെയുള്ള മൃദുല വികാരങ്ങൾ ഒന്നുമില്ല എന്നു ഭാവിക്കുന്നവരും അങ്ങനെ ആയവരും എപ്പഴൊക്കെയൊ ശെരിയായി മനസ്സിലാക്കപ്പെടാതെ പോയതിന്റെ പരിഭവം പേറുന്നവരാണ്. ശെരിയായി മനസ്സിലാക്കുന്നതും മനസ്സിലാക്കപ്പെടുന്നതും പറയുന്നതു പോലെ എളുപ്പമല്ല..റിയൽ എത് ഫേക്ക് എത് എന്നു തിരിച്ചറിയാൻ തന്നെ പറ്റാതിരിക്കുമ്പോൾ എന്ത് മനസ്സിലാക്കലാടോ എന്നു നിങ്ങൾ മനസിൽ 'ആക്കുന്നത്' എനിക്കു കേൾക്കാം.. എന്തായാലും ഒരു പകുതിയെങ്കിലും പരസ്പരം ശെരിയായി മനസ്സിലാക്കിയാൽ ...ahaaa...ഒരു 70-80 % ...uffff...100 % ആണെങ്കിൽ ..സോറി ..അതിനു വാക്കുകൾ കിട്ടുന്നില്ല...പൂർവജന്മപുണ്യം ആയിരിക്കും...അങ്ങനൊന്നുണ്ടെങ്കിൽ...
വാൽക്കഷ്ണം - എന്നെ ഒരാൾ മനസ്സിലാക്കിയാൽ മതിയാരുന്നു....
വാൽക്കഷ്ണം - എന്നെ ഒരാൾ മനസ്സിലാക്കിയാൽ മതിയാരുന്നു....
