ഒന്നാം ക്ലാസ്സിലാണെന്നാണ് ഓർമ..കൂട്ടുക്കാരൻ അവന്റെ പുസ്തകത്താളുകളിൽ നിന്ന് രണ്ടു മയിൽപ്പീലികൾ എടുത്തിട്ട് എന്നോട് പറഞ്ഞു വലിയ മയിൽപ്പീലി പ്രസവിച്ചത് ആണ് ഈ കുഞ്ഞു മയിൽപീലി .. ആകാംഷയോടെ ഞാൻ ചോദിച്ചു എങ്ങനെ ?? അവൻ പറഞ്ഞു മയിൽപീലി പുസ്തകത്താളുകളുടെ ഇടയിൽ കൊറേ നാൾ സൂക്ഷിച്ചാൽ അത് പ്രസവിക്കുമത്രേ… കേട്ട പാതി അവനോടു കെഞ്ചി ഒരു മയിൽപീലി വാങ്ങി സൂക്ഷിച്ചു അത് പ്രസവിക്കുന്നത് കാത്തിരുന്ന ഒരു ബാല്യകാലം എനിക്കുണ്ടായിരുന്നു …
അതുപോലെ നിങ്ങൾക്കും ഉണ്ടായിട്ടുള്ള രസകരമായ ബാല്യകാല ഓർമ്മകൾ പങ്കുവെക്കൂ കൂട്ടുകാരെ …
അതുപോലെ നിങ്ങൾക്കും ഉണ്ടായിട്ടുള്ള രസകരമായ ബാല്യകാല ഓർമ്മകൾ പങ്കുവെക്കൂ കൂട്ടുകാരെ …