എന്നാണ് ആദ്യ പ്രണയം മൊട്ടിട്ടത് ?
പ്രണയം എന്നതിനെ വിളിക്കാമോ എന്നെനിക്കറിയില്ല ukg യിൽ പഠിക്കുമ്പോൾ ക്ലാസിൽ ഉണ്ടായിരുന്ന നല്ല ചിരിക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നു അവളെ കാണാമല്ലോ എന്ന ഒരു സന്തോഷത്തോടെയാണ് അന്ന് സ്കൂളിൽ പോയിരുന്നത് അവളുടെ അടുത്ത് ഒന്ന് ഇരിക്കാൻ ഒരു പാട് ശ്രമിച്ചിട്ടുണ്ട് അന്ന് ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ മാറിയത് കൊണ്ട് അതവിടെ അവസാനിച്ചു. പുതിയ സ്കൂളിലെ ഒന്നാം ക്ലാസിൽ കാലെടുത്ത് വെയ്ക്കുമ്പോൾ ആദ്യം കണ്ണിൽ പെട്ടത് മുൻനിരയിലെ ബെഞ്ചിൽ തലയിൽ റോസാപൂ വും വെച്ചിരിക്കുന്ന കുട്ടിയെയാണ് പിന്നെയുള്ള 7 കൊല്ലം ആ സ്കൂളിൽ നിന്നും പോകും വരെ അവൾ മാത്രമെയുണ്ടായിരുന്നുള്ളൂ മനസിൽ...
8,9,10 പ്രണയ രഹിതമായ കാലമായിരുന്നു കൗമാരത്തിലേക്ക് കടന്നപ്പൊ പഴയ നിഷ്കളങ്ക പ്രണയങ്ങൾ പഴങ്കഥയായ് മാറി പ്ലസ് ടു കാലഘട്ടത്തിൽ അത് പിന്നെയും പൊട്ടി മുളച്ചു
എന്നെക്കാൾ 2 വയസ്സ് കൂടുതൽ ഉള്ള ഒരു കണ്ണടക്കാരി...പ്രേമിക്കാൻ അവൾക്ക് ഭയമായിരുന്നു വീട്ടിലെ സാഹചര്യങ്ങളാവാം കാരണം അത് മനസിലാക്കിയത് കൊണ്ട് പറയാൻ എനിക്കും മടിയായി. കാലങ്ങൾ കഴിഞ്ഞ പ്പോൾ അവൾ ഒളിച്ചോടി വിവാഹം കഴിച്ചു എന്ന് കേട്ട് ഞാൻ ഞെട്ടിയത് വേറെ കഥ. അവിടെയും തീർന്നില്ല കോളേജിലെ ആദ്യ പ്രണയം.. അവൾ പിന്നെ എൻ്റെ കൂട്ടാകാരനോട് പ്രണയത്തിലായതും അവനെ തേച്ചതും ഒരു കഥ
തുടർന്ന് വന്ന എൻ്റെ ആദ്യത്തെ വിജയകരമായ പ്രണയം
അങ്ങനെ നീളുന്നു എൻ്റെ പ്രണയ ജീവിതം എന്തിന് മഴയും ആസ്വദിച്ച് കൊണ്ട് ഇവിടെ എഴുതി കൂട്ടി കൊണ്ടിരിക്കുമ്പോഴും എൻ്റെ പ്രണയിനിയെ കുറിച്ച് ഒരു വിവരവും ഇല്ലാല്ലോ എന്ന ആശങ്കയാണ് ഉള്ളിൽ .....അതങ്ങനെ ഒരു പ്രണയ ജീവിതം