nandini00
Favoured Frenzy
മുറിവാകുന്ന ആഴങ്ങൾ.
പ്രണയമൊരു കടലാണ്...
തീരത്തുനിന്നാൽ നീലിമയിൽ
പൊതിഞ്ഞ സ്വപ്നം;
മെല്ലെ കാലുകൾ നനച്ചാൽ
പാദങ്ങളിൽ പടരുന്ന കുളിർ
പതുക്കെ ഹൃദയത്തിലുമെത്തും.
അപ്പോൾ തോന്നും,
ഇനിയും കുറച്ചുകൂടി ആഴത്തിലേക്ക്... കൈപിടിക്കാൻ ഒരാളുണ്ടല്ലോ,
തിരിച്ചുവരാൻ ഒരു തീരമുണ്ടല്ലോ...
ആഴത്തിലേക്ക് ഇറങ്ങും മുൻപ്
ഒപ്പമുള്ള കണ്ണുകളിൽ നോക്കുക;
നിന്റെ ആകാശത്തിന്
അവിടെയും ഇടമുണ്ടോ എന്ന്.
ഹൃദയം ഏൽപ്പിക്കുന്നതിനുമുമ്പ്
ഒരിക്കൽ ചോദിക്കാതെ ചോദിക്കുക
ഞാൻ മുങ്ങിയാൽ, നീയും കൂടെയുണ്ടാകുമോ?
ഒരു ഹൃദയം മുങ്ങുമ്പോൾ
മറ്റൊന്ന് തീരത്ത് നിന്നാൽ,
പിന്നെ തിരമാലകൾ പാട്ടുകളാവില്ല;
അവ മടങ്ങിവരുന്നത്
ഉപ്പുപിടിച്ച മുറിവുകളായിരിക്കും.
പാതിവഴിയിൽ അഴിഞ്ഞുപോകുന്ന
ഒരു കൈയുടെ ചൂടിനേക്കാൾ
തണുപ്പുള്ളതൊന്നുമില്ല;
അന്നേരം, ഒരിക്കൽ സ്വപ്നമായിരുന്ന കടൽ
പിന്നെ ഭയത്തിന്റെ ആഴമാകും.
അതുകൊണ്ട് സ്നേഹത്തെ ഭയക്കേണ്ട;
പക്ഷേ, സ്വയം മറന്നുകൊണ്ട്
ആരെയും സ്നേഹിക്കരുത്.
നിന്നിലേക്കുള്ള വഴിയറിയുന്നവൻ
നിന്റെ ആഴം അളക്കുകയില്ല;
അവൻ നിൽക്കുന്ന തീരം വിട്ട്
നിന്നിലേക്കുതന്നെ ഇറങ്ങിവരും.
അപ്പോൾ തീരം കാണാത്ത രാത്രിയിലും
ഒരു ശബ്ദം മാത്രം മതി ഞാനുണ്ട്...
അവിടെ പ്രണയം മുങ്ങിപ്പോകലല്ല;
രണ്ടു ഹൃദയങ്ങൾ ഒരേ തിരമാലയിൽ
ഒരേ ദിശയിലേക്ക് നീന്തിപ്പോകുന്ന യാത്രയാണ്.
അവിടെയാണ് ആഴം മുറിവാകാതെ ഓർമ്മയാകുന്നത്,
ഭയം അഭയമാകുന്നത്,
ഏകാന്തത ഒരു കൈയുടെ ചൂടാകുന്നത്...
ഒടുവിൽ, രണ്ടു ഹൃദയങ്ങൾ
ഒരേ ആഴത്തിൽ
ഒരേ ശ്വാസമായി തുടിക്കുന്നിടത്താണ്
പ്രണയം കടലല്ലാതായി
മനോഹരമായൊരു തീരമാകുന്നത്...

പ്രണയമൊരു കടലാണ്...
തീരത്തുനിന്നാൽ നീലിമയിൽ
പൊതിഞ്ഞ സ്വപ്നം;
മെല്ലെ കാലുകൾ നനച്ചാൽ
പാദങ്ങളിൽ പടരുന്ന കുളിർ
പതുക്കെ ഹൃദയത്തിലുമെത്തും.
അപ്പോൾ തോന്നും,
ഇനിയും കുറച്ചുകൂടി ആഴത്തിലേക്ക്... കൈപിടിക്കാൻ ഒരാളുണ്ടല്ലോ,
തിരിച്ചുവരാൻ ഒരു തീരമുണ്ടല്ലോ...
ആഴത്തിലേക്ക് ഇറങ്ങും മുൻപ്
ഒപ്പമുള്ള കണ്ണുകളിൽ നോക്കുക;
നിന്റെ ആകാശത്തിന്
അവിടെയും ഇടമുണ്ടോ എന്ന്.
ഹൃദയം ഏൽപ്പിക്കുന്നതിനുമുമ്പ്
ഒരിക്കൽ ചോദിക്കാതെ ചോദിക്കുക
ഞാൻ മുങ്ങിയാൽ, നീയും കൂടെയുണ്ടാകുമോ?
ഒരു ഹൃദയം മുങ്ങുമ്പോൾ
മറ്റൊന്ന് തീരത്ത് നിന്നാൽ,
പിന്നെ തിരമാലകൾ പാട്ടുകളാവില്ല;
അവ മടങ്ങിവരുന്നത്
ഉപ്പുപിടിച്ച മുറിവുകളായിരിക്കും.
പാതിവഴിയിൽ അഴിഞ്ഞുപോകുന്ന
ഒരു കൈയുടെ ചൂടിനേക്കാൾ
തണുപ്പുള്ളതൊന്നുമില്ല;
അന്നേരം, ഒരിക്കൽ സ്വപ്നമായിരുന്ന കടൽ
പിന്നെ ഭയത്തിന്റെ ആഴമാകും.
അതുകൊണ്ട് സ്നേഹത്തെ ഭയക്കേണ്ട;
പക്ഷേ, സ്വയം മറന്നുകൊണ്ട്
ആരെയും സ്നേഹിക്കരുത്.
നിന്നിലേക്കുള്ള വഴിയറിയുന്നവൻ
നിന്റെ ആഴം അളക്കുകയില്ല;
അവൻ നിൽക്കുന്ന തീരം വിട്ട്
നിന്നിലേക്കുതന്നെ ഇറങ്ങിവരും.
അപ്പോൾ തീരം കാണാത്ത രാത്രിയിലും
ഒരു ശബ്ദം മാത്രം മതി ഞാനുണ്ട്...
അവിടെ പ്രണയം മുങ്ങിപ്പോകലല്ല;
രണ്ടു ഹൃദയങ്ങൾ ഒരേ തിരമാലയിൽ
ഒരേ ദിശയിലേക്ക് നീന്തിപ്പോകുന്ന യാത്രയാണ്.
അവിടെയാണ് ആഴം മുറിവാകാതെ ഓർമ്മയാകുന്നത്,
ഭയം അഭയമാകുന്നത്,
ഏകാന്തത ഒരു കൈയുടെ ചൂടാകുന്നത്...
ഒടുവിൽ, രണ്ടു ഹൃദയങ്ങൾ
ഒരേ ആഴത്തിൽ
ഒരേ ശ്വാസമായി തുടിക്കുന്നിടത്താണ്
പ്രണയം കടലല്ലാതായി
മനോഹരമായൊരു തീരമാകുന്നത്...
