MaYa
Favoured Frenzy
പെയ്തു തോർന്ന കാർമേഘം
മെല്ലെ നീങ്ങി മായുന്നുവോ,
മങ്ങിയ സൂര്യ രശ്മികൾ
മെല്ലെ തെളിയുന്നുവോ വാനിൽ...
കളങ്കമില്ലാത്തൊരാ സ്നേഹം,
തിരികെ ഉള്ളിൽ അണക്കുന്നുവോ...
വസന്തത്തിൻ ശോഭയാം
പൂക്കാലം വരാനിരിക്കവെ...
വീണ്ടുമൊരു മന്ദസ്മിതം
കവിളിൽ വിരിയാൻ കാത്തുനിൽക്കുന്നുവോ...
സന്ധ്യയുടെ ചുവന്ന നിറങ്ങളിലൂടെ,
ജീവിതം വീണ്ടും തെളിയുന്നു മുന്നിൽ...
നിശബ്ദമായ രാത്രികളുടെ ആഴങ്ങളിൽ,
ഒരു പ്രകാശരേഖ പോലെ
മൗനം വഴികാട്ടുന്നു...
മെല്ലെ നീങ്ങി മായുന്നുവോ,
മങ്ങിയ സൂര്യ രശ്മികൾ
മെല്ലെ തെളിയുന്നുവോ വാനിൽ...
കളങ്കമില്ലാത്തൊരാ സ്നേഹം,
തിരികെ ഉള്ളിൽ അണക്കുന്നുവോ...
വസന്തത്തിൻ ശോഭയാം
പൂക്കാലം വരാനിരിക്കവെ...
വീണ്ടുമൊരു മന്ദസ്മിതം
കവിളിൽ വിരിയാൻ കാത്തുനിൽക്കുന്നുവോ...
സന്ധ്യയുടെ ചുവന്ന നിറങ്ങളിലൂടെ,
ജീവിതം വീണ്ടും തെളിയുന്നു മുന്നിൽ...
നിശബ്ദമായ രാത്രികളുടെ ആഴങ്ങളിൽ,
ഒരു പ്രകാശരേഖ പോലെ
മൗനം വഴികാട്ടുന്നു...
