ഓരോ മനുഷ്യൻ്റെ ജീവിതത്തിലും
ഉണ്ടാകും ഓർമ്മിക്കുവാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ.., കൂടുതലും മനസ്സിനെ ഒരുപാട് വേദനിപ്പിച്ച., സംഘർഷത്തിലാക്കിയ പ്രശ്നങ്ങളാകാം.., ആദ്യമായ് നേരിട്ട പ്രതിസന്ധികളേക്കാൾ വേദനയും പിരിമുറുക്കവും കുറവായിരിക്കും പിന്നീട് ജീവിതത്തിൽ കടന്നുവരുന്നതിന് എന്നില്ല.., അത് ശീലമായിട്ടുണ്ടെങ്കിലും ഓരോന്നിനും മനസ്സ് അനുഭവിക്കുന്ന കഷ്ടത ഒന്നുതന്നെയാകും..,
പ്രതിസന്ധികൾ താണ്ടിയും പലതും വിട്ടുകൊടുത്തും ക്ഷമിച്ചു കൊടുത്തും കണ്ടില്ലന്ന് നടിച്ചും വേണ്ടന്നു വെച്ചും ഈ യാത്ര തുടരുമ്പോൾ മനസ്സെത്ര മാറിപോയിട്ടുണ്ടാകും.., മൗനമായിട്ടുണ്ടാകും.. അനുഭവങ്ങളാണ് മനുഷ്യനെ മാറ്റുന്നത്. ചിലത് നല്ലതിലേയ്ക്കും മറ്റു ചിലത് മോശത്തിലേയ്ക്കും നയിച്ചേക്കാം..,
ജീവനില്ലാത്ത ഓരോ വസ്തുക്കളിലും പഴയതും പുതിയതുമുള്ള പോലെ വർഷങ്ങൾ പിന്നിടുമ്പോൾ മനുഷ്യനിലും ഉണ്ട് അങ്ങനെ ഒരു അവസ്ഥ.., അപ്പോൾ ആരെങ്കിലുമൊക്കെ പറയും "നീയിപ്പോ പഴയതുപോലെയല്ല ഒരുപാട് മാറി പോയിരിക്കുന്നുവെന്ന് "..
അതിന് പിന്നിൽ ഓരോരുത്തർക്കും ഒരുപാട് കാരണങ്ങൾ ഉണ്ടാകും..
എപ്പോഴും ഒരുപോലെയായിരിക്കുന്ന
മനുഷ്യരുണ്ടാകുമോ..?ഉണ്ടെങ്കിൽ നല്ലത്
നഷ്ടങ്ങളും ഹൃദയമുറിവുകളും കൊണ്ട് സമ്പന്നരായ മനുഷ്യർ ചിരിക്കാൻ മടിക്കുന്നതിന്.., സ്നേഹിക്കാനറിയാതെ പോകുന്നതിന്.., സംസാരിക്കാൻ താല്പര്യമില്ലാതെ നിശബ്ദരായി പോകുന്നതിന്.., ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടുന്നതിന്.., ആരെയും വിശ്വസിക്കാൻ കഴിയാത്തതിന് കുറ്റം പറയാനാകില്ലല്ലോ..,
അവരെ പോലെയുള്ളവരെ കണ്ടുമുട്ടുമ്പോൾ നാം ചിന്തിക്കും ഇവരെന്താണ് ഇങ്ങനെയെന്ന്..,
അതിനുള്ള ഉത്തരം നമുക്ക് ലഭിക്കാനിടയില്ല.., സ്വയം അനുഭവിക്കും വരെ നാം ആ ചോദ്യങ്ങളെ സംശയത്തോടെ സൂക്ഷിക്കുന്നവരാകും.
ആതി,