Galaxystar
Favoured Frenzy
പറയാൻമടിച്ചതെന്തേ
നിൻപ്രണയമെന്നോട്!
നൊമ്പരങ്ങളുള്ളിലേറ്റി
വെന്തുനീറിയതെന്താണ്?.
നഷ്ടമാക്കിജീവിതംനീ,
ഇഷ്ടമൊക്കെമാറ്റിവച്ച്
ദുഖഭാരമേറ്റിയെങ്ങോ
പോയ്മറഞ്ഞതെന്താണ്?
ബാല്യകാലസ്പന്ദനങ്ങൾ,
ഉള്ളിലായുയിരുവച്ച്,
ഹൃദയനൊമ്പരങ്ങളേകി
മിഴിയിലൂടതൂർന്നിറങ്ങി.
കരകാണാക്കടലോളത്തിൽ,
ദിശയറിയാതുഴലുന്നതുപോൽ
മിഴികാണാക്കൂരിരുളിൽഞാൻ
വഴിയറിയാതലയുകയല്ലോ.
ഇത്രകാലമെന്തിനായ് നീ
മൗനമായൊതുങ്ങിനിന്നു?
സത്യമെന്റെയുള്ളിനുള്ളിൽ
നഷ്ടമെത്രയോർക്കുവാനായ്.
ഇഷ്ടപാത്രമായനിന്നേ
നഷ്ടമായതോർത്തിടുമ്പോൾ
കഷ്ടകാലമായിമാത്രം
കണ്ടിടുന്നുഞാനതെന്നും.
മിച്ചമുള്ളജീവിതത്തേ
പിച്ചവച്ച്നീക്കിടാനായ്
കച്ചകെട്ടിനിൽപ്പുഞാനും
കൈപിടിച്ചിറക്കുവാനായ്.
ദുഃഖഭാരമുള്ളിലേറ്റാത-
ത്രയുംനടന്നിടേണം
ഇഷ്ടമുള്ളതൊഴരോടൊ-
ത്തായിരംവസന്തകാലം.
**********
നിൻപ്രണയമെന്നോട്!
നൊമ്പരങ്ങളുള്ളിലേറ്റി
വെന്തുനീറിയതെന്താണ്?.
നഷ്ടമാക്കിജീവിതംനീ,
ഇഷ്ടമൊക്കെമാറ്റിവച്ച്
ദുഖഭാരമേറ്റിയെങ്ങോ
പോയ്മറഞ്ഞതെന്താണ്?
ബാല്യകാലസ്പന്ദനങ്ങൾ,
ഉള്ളിലായുയിരുവച്ച്,
ഹൃദയനൊമ്പരങ്ങളേകി
മിഴിയിലൂടതൂർന്നിറങ്ങി.
കരകാണാക്കടലോളത്തിൽ,
ദിശയറിയാതുഴലുന്നതുപോൽ
മിഴികാണാക്കൂരിരുളിൽഞാൻ
വഴിയറിയാതലയുകയല്ലോ.
ഇത്രകാലമെന്തിനായ് നീ
മൗനമായൊതുങ്ങിനിന്നു?
സത്യമെന്റെയുള്ളിനുള്ളിൽ
നഷ്ടമെത്രയോർക്കുവാനായ്.
ഇഷ്ടപാത്രമായനിന്നേ
നഷ്ടമായതോർത്തിടുമ്പോൾ
കഷ്ടകാലമായിമാത്രം
കണ്ടിടുന്നുഞാനതെന്നും.
മിച്ചമുള്ളജീവിതത്തേ
പിച്ചവച്ച്നീക്കിടാനായ്
കച്ചകെട്ടിനിൽപ്പുഞാനും
കൈപിടിച്ചിറക്കുവാനായ്.
ദുഃഖഭാരമുള്ളിലേറ്റാത-
ത്രയുംനടന്നിടേണം
ഇഷ്ടമുള്ളതൊഴരോടൊ-
ത്തായിരംവസന്തകാലം.
**********