എന്താണ് കാമം?, ഇരുമനസ്സുകൾ തമ്മിൽ ആർദ്രമായി ഉരസുമ്പോൾ , അത് മനസ്സുകൊണ്ടോ ശരീരംകൊണ്ടോ എന്തിനു കണ്ണുകൾ കൊണ്ട് കോർക്കുമ്പോൾ കൂടെ ആകാം...എന്തിരുന്നാലും വളരെ ആകസ്മികമായി ആത്മാവിന്റെ ഉള്ളറകളിൽ നിന്ന് ഒരു കനൽ പോലെ ശുദ്ധമായി ഉണർന്നു , ഇരു മനസ്സുകളെ വികാരഭരിതമായ പ്രകമ്പനം കൊള്ളിക്കുന്ന ഒന്നാകണം ഈ പറയുന്ന സംഗതി ...ഇവിടം വരെ താങ്കളുടെ ശ്രദ്ധ സഞ്ചരിച്ചുവെങ്കിൽ നന്ദി , ഇനിയുള്ളെതും അങ്ങനെതന്നെ നിലനിർത്തട്ടെ ... ഒരിക്കെലും ബലാൽക്കാരമായി പിടിച്ചുവാങ്ങാനോ സൃഷ്ടിച്ചെടുക്കാനോ സാധിക്കാത്ത ഒന്നാണിതിനെന്ന് എനിക്ക് തോന്നുന്നു. എന്തുകൊണ്ടെന്നാൽ , സ്നേഹം പോലെ തന്നെ സ്വാഭാവികമായി ഉൽഭവിക്കേണ്ടുന്ന ഒന്നാണ് കാമവും. പല വ്യക്തികൾക്കും പല അഭിപ്രായങ്ങൾ കണ്ടെന്നിരിക്കാം , എന്നാലും ഏതൊരു വികാരവും തൃപ്തികരമാകുന്നെത് അതിന്റെ സ്വാഭാഗികമായ നിലയിൽ ആണ് ...ശുദ്ധമായ പാൽ, പ്രകൃതീയമായ ഉത്ഭവങ്ങൾ എന്നിവപോലേ...ശുദ്ധമായ കാമം ...അതിൽ നിന്നുണരുന്ന ആത്മസംതൃപ്തി...അതിനല്ലേ ശെരിക്കും രുചി ? ആക്ച്വലി ഉദ്ദേശിച്ചത് ഇങ്ങനെ ഒന്ന്വല്ല ...ശെരിക്കും പറയാൻ വന്നെത്തി അടുത്ത കൃതിയിൽ ...നന്ദി ഇതുവരെ നയനങ്ങൾ ഓടിയെത്തിയെത്തിനു ...ശുഭദിനം