
അടഞ്ഞു കിടന്ന അധ്യായമായിരുന്നു ഞാനെന്ന പുസ്തകം... ചിതലരിച്ച ഓർമ്മകൾ, അതിൽ നിറയെ മഷി മാഞ്ഞു പോയ അക്ഷരം കണക്കെ എന്റെ ജീവിതവും... ഇരുൾ പടർന്ന ദിനരാത്രങ്ങളിൽ പലപ്പോഴും ഒരു തിരി വെട്ടം തേടി ഞാൻ അലഞ്ഞു നടന്നിട്ടുണ്ട്... ദിക്കറിയാതെ വഴിയറിയാതെ നിലച്ചു പോയ നിമിഷങ്ങൾ... ആ ഇരുളിലേക്കായിരുന്നു ഒരു നേർത്ത പ്രകാശം പോലെ നീ വന്നത്... പിന്നീടങ്ങോട്ട് അടഞ്ഞു കിടന്ന പുസ്തകം തുറന്നു തുടങ്ങി... പൊടി പിടിച്ച പുറം ചട്ടയും അകത്താളുകളും നിറമാർന്ന ചായകൂട്ടുകളാൽ വർണ്ണാഭമായി... ആ പുസ്തകത്താളിൽ പുതിയ അക്ഷരങ്ങൾ എഴുതപ്പെട്ടു... അവ ചേർത്തുവെച്ചൊരു കവിതയായി മാറി... ഒടുവിലാ കവിതയെ ഞാൻ നീയെന്നു ചൊല്ലി ആലപിച്ചു...
Last edited: