Galaxystar
Favoured Frenzy
നിന്റെ മൗനങ്ങളൊക്കെയും
പറയാതെ പറയുന്ന പങ്ക് വെയ്ക്കലുകളുടെ ലോകത്തേക്കുള്ള വാതായനങ്ങളാണ്...!
നീ എന്ന നിറയോർമ്മയാൽ
ഇനിയൊരു മഴ പെയ്ത്തിനായ്
ഇങ്ങകലെ കാത്തിരിക്കുമ്പോഴും,
നിന്റെ ഓർമ്മകളുടെ ശീതക്കാറ്റിൽ
കുളിര് കോരുന്നുണ്ട് മനം....!
വസന്തമെന്നാൽ നീയാണ്.....
നിഴൽ പോലും നീ എന്ന
നിലാവ് കൊതിക്കുമ്പോൾ,
എന്റെ സന്ധ്യകൾക്കും
നിറമുള്ള സ്വപ്നങ്ങളുണ്ട്...!!!
നിന്റെ പുഞ്ചിരിയുടെ
തീരങ്ങളിലിനിയും
നക്ഷത്രങ്ങൾ വിരുന്ന്
വന്നേക്കാം...
ദിശയും ദിക്കുമറിയിക്കാൻ
നിനക്കരികിൽ ഞാൻ
ഇല്ലെങ്കിലും....,
നിനക്ക് മുകളിലെ ആകാശങ്ങളിൽ
വിരിഞ്ഞ് നിൽക്കുന്നൊരു
പൂർണ്ണ ചന്ദ്രനായ് ഞാൻ ഉണ്ടാകും
വഴി പിഴക്കുമ്പോൾ,വേച്ച് വീഴുമ്പോൾ..,
തലയുയർത്തിയൊന്ന് നോക്കാൻ മടിക്കരുത് ചിരിക്കുന്ന മുഖവുമായ് നിനക്ക് വഴികാട്ടിയായ് നിന്നരികിൽ
ഞാനുണ്ടാകും.....!!!
കാരണം...,
നീ തോൽക്കുന്നതും
തളരുന്നതും കരയുന്നതും
എനിക്കിഷ്ടമല്ല അത്രമേൽ പ്രണയമാണ് പുണ്യമേ എനിക്ക് നിന്നോടെന്നും....!
പറയാതെ പറയുന്ന പങ്ക് വെയ്ക്കലുകളുടെ ലോകത്തേക്കുള്ള വാതായനങ്ങളാണ്...!
നീ എന്ന നിറയോർമ്മയാൽ
ഇനിയൊരു മഴ പെയ്ത്തിനായ്
ഇങ്ങകലെ കാത്തിരിക്കുമ്പോഴും,
നിന്റെ ഓർമ്മകളുടെ ശീതക്കാറ്റിൽ
കുളിര് കോരുന്നുണ്ട് മനം....!
വസന്തമെന്നാൽ നീയാണ്.....
നിഴൽ പോലും നീ എന്ന
നിലാവ് കൊതിക്കുമ്പോൾ,
എന്റെ സന്ധ്യകൾക്കും
നിറമുള്ള സ്വപ്നങ്ങളുണ്ട്...!!!
നിന്റെ പുഞ്ചിരിയുടെ
തീരങ്ങളിലിനിയും
നക്ഷത്രങ്ങൾ വിരുന്ന്
വന്നേക്കാം...
ദിശയും ദിക്കുമറിയിക്കാൻ
നിനക്കരികിൽ ഞാൻ
ഇല്ലെങ്കിലും....,
നിനക്ക് മുകളിലെ ആകാശങ്ങളിൽ
വിരിഞ്ഞ് നിൽക്കുന്നൊരു
പൂർണ്ണ ചന്ദ്രനായ് ഞാൻ ഉണ്ടാകും
വഴി പിഴക്കുമ്പോൾ,വേച്ച് വീഴുമ്പോൾ..,
തലയുയർത്തിയൊന്ന് നോക്കാൻ മടിക്കരുത് ചിരിക്കുന്ന മുഖവുമായ് നിനക്ക് വഴികാട്ടിയായ് നിന്നരികിൽ
ഞാനുണ്ടാകും.....!!!
കാരണം...,
നീ തോൽക്കുന്നതും
തളരുന്നതും കരയുന്നതും
എനിക്കിഷ്ടമല്ല അത്രമേൽ പ്രണയമാണ് പുണ്യമേ എനിക്ക് നിന്നോടെന്നും....!
